23/07/2026
[fontresizer_tawhidurrahmandear_widget]

വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

 വൈദ്യുതി കിട്ടാനില്ല; സംസ്ഥാനത്ത് ഇന്നും നിയന്ത്രണം

തിരുവനന്തപുരം: പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. മഴ മാറി നിൽക്കുന്നതും ചൂട് ഉയർന്നതു മൂലം വൈദ്യുതി ഉപഭോഗത്തിലുണ്ടായ വർധനവുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. വൈദ്യുതി ഉപയോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുംമൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഗണ്യമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണി വരെയുള്ള സമയങ്ങളിൽ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ വരും ദിവസങ്ങളിലും ഭാഗിക നിയന്ത്രണം തുടർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Also read: