25/07/2026
[fontresizer_tawhidurrahmandear_widget]

‘നിരോധരാജ്ഞ ലംഘിച്ചു, വധശ്രമം, കലാപശ്രമം’; പാർലമെന്റ് മാർച്ചിലെ പ്രതിഷേധക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്

 ‘നിരോധരാജ്ഞ ലംഘിച്ചു, വധശ്രമം, കലാപശ്രമം’; പാർലമെന്റ് മാർച്ചിലെ പ്രതിഷേധക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ്

ന്യൂഡൽഹി: പാർലമെന്റിലേക്ക് സിജെപി നടത്തിയ ‘ചലോ സംസദ്’ മാർച്ചിൽ പങ്കെടുത്തവർക്ക് എതിരെ ഗുരുതര വകുപ്പുകൾ ചുമത്തി ഡൽഹി പോലീസ് കേസെടുത്തു. നിരോധരാജ്ഞ ലംഘിച്ചു, വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കർത്തവ്യ പഥ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വധശ്രമ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങൾ ആവശ്യപ്പെട്ടും സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധക്കാരെ പോലീസ് അതിക്രൂരമായി അക്രമിച്ചിരുന്നു. റാഫി മാർഗിലെ റെയിൽ ഭവന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിലേക്ക് കടന്നുകയറാൻ ശ്രമിച്ച പ്രതിഷേധക്കാർ, സുരക്ഷാ ഉദ്യോഗസ്ഥരെ വളഞ്ഞുവെച്ച് ആക്രമിക്കുകയും കല്ലുകളും ചെരിപ്പുകളും എറിയുകയും ചെയ്തുവെന്ന് ഇൻസ്‌പെക്ടർ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ലാത്തിയിൽ ആണിയടിച്ച് അക്രമിച്ചതായും പെല്ലെറ്റ് ഉപയോഗിച്ചതായും പ്രതിഷേധകർ ആരോപിച്ചു. യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാത്ത ആളുകൾ ക്രൂരമായി വിദ്യാർത്ഥികളെ ആക്രമിക്കുന്നതും സമരക്കാർ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്കും പൊതുസ്വത്തുക്കൾക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ഇതിനെ തുടർന്നാണ് വധശ്രമം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് നടപടിയെടുത്തത്.

Also read: