27/07/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും വിദ്യാർഥികളെ തല്ലിച്ചതക്കാനെത്തി; പ്രധാന്റെ രാജി എല്ലാത്തിനും ഉത്തരമല്ല’: എൻ.കെ പ്രേമചന്ദ്രൻ

 ‘ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും വിദ്യാർഥികളെ തല്ലിച്ചതക്കാനെത്തി; പ്രധാന്റെ രാജി എല്ലാത്തിനും ഉത്തരമല്ല’: എൻ.കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്നത് സമാനതകളില്ലാത്ത ഭീകര നരനായാട്ടാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഡൽഹി പൊലീസ് ശത്രുരാജ്യങ്ങളോടെന്ന പോലെയാണ് വിദ്യാർഥികളോട് പെരുമാറിയത്. പൊലീസ് നടപടിയിൽ ആർഎസ്എസ് പ്രവർത്തകർ പങ്കാളികളായതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമര രംഗത്തുണ്ടായിരുന്ന കുട്ടികളെ ക്രൂരമായി മർദിക്കാൻ ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും മുൻപന്തിയിലുണ്ടായിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിക്കണം. പൊലീസ് പെരുമാറ്റത്തിൽ കേന്ദ്രം വിദ്യാർഥികളോട് മാപ്പ് പറയണമെന്നും അക്രമത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിൽ ഫെഡറൽ തത്ത്വങ്ങൾ കാറ്റിൽപ്പറത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. സംസ്ഥാനങ്ങളുടെ ക്രമസമാധാന പരിധിയിൽ വരുന്ന വിഷയങ്ങളിൽ പോലും സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ഉപയോഗിച്ച് ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണ്. വെറുതെ പിഴയോ ശിക്ഷയോ വർധിപ്പിച്ചത് കൊണ്ട് മാത്രം പരീക്ഷാ ചോർച്ച തടയാനാകില്ലെന്നും അതിന് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും എം.പി വ്യക്തമാക്കി. വിഷയത്തിൽ ഭാവി പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Also read: