ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്‌സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More
Tags :NEET paper leak
‘പ്രധാനമന്ത്രി വിക്ടിം കാർഡിറക്കി ആസ്വദിക്കുന്നു; നീറ്റിലും രാമക്ഷേത്രക്കൊള്ളയിലും മോദി മാപ്പ് പറയണം’ -ജയറാം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടിം കാർഡിറക്കി ആസ്വദിക്കുകയാണെന്നും ഇൻസ്റ്റഗ്രാം സഭകൾ കൊണ്ട് രാജ്യത്തെ ആരെയും വഞ്ചിക്കാൻ കഴിയില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. തൻ്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഏറ്റവും നികൃഷ്‌ടമായ വാക്കുകളാണ് പ്രധാനമന്ത്രി പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു ജയറാം രമേശിൻറെ ഈ രൂക്ഷ പ്രതികരണം. ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് മാപ്പ് നൽകിയിരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് വീണ്ടും വിമർശനവുമായി രംഗത്തെത്തിയത്. [&Read More
‘പ്രതിപക്ഷത്തായിരുന്നപ്പോഴാണ് ചോദ്യങ്ങൾ ചോദിച്ചിരുന്നത്, ഇപ്പോൾ ഭരണപക്ഷത്താണ് ,എൻ്റെ റോൾ മാറി’; നീറ്റ് വിവാദത്തിൽ
ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് ശേഷം ആദ്യമായി പാർലമെന്റിൽ പ്രതികരിച്ച് രാജ്യസഭാ എം.പി രാഘവ് ഛദ്ദRead More
‘ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും വിദ്യാർഥികളെ തല്ലിച്ചതക്കാനെത്തി; പ്രധാന്റെ രാജി എല്ലാത്തിനും ഉത്തരമല്ല’: എൻ.കെ
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്നത് സമാനതകളില്ലാത്ത ഭീകര നരനായാട്ടാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഡൽഹി പൊലീസ് ശത്രുരാജ്യങ്ങളോടെന്ന പോലെയാണ് വിദ്യാർഥികളോട് പെരുമാറിയത്. പൊലീസ് നടപടിയിൽ ആർഎസ്എസ് പ്രവർത്തകർ പങ്കാളികളായതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സമര രംഗത്തുണ്ടായിരുന്ന കുട്ടികളെ ക്രൂരമായി മർദിക്കാൻ ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും മുൻപന്തിയിലുണ്ടായിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിക്കണം. പൊലീസ് പെരുമാറ്റത്തിൽ കേന്ദ്രം വിദ്യാർഥികളോട് മാപ്പ് [&Read More
‘മന്ത്രിയുടെ രാജികൊണ്ട് മകൾ തിരികെ വരുമോ? ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണം’; ആത്മഹത്യ ചെയ്ത
നാഗ്‌പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് പരിഹാരമല്ലെന്നും ക്രമക്കേടിന് പിന്നിലുള്ളവരെ തൂക്കിലേറ്റണമെന്നും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർത്ഥിയുടെ അമ്മ നീലം ചതുർവേദി. മകളെ തിരികെ കൊണ്ടുവരാൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള വ്യാപക പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ അതുകൊണ്ട് എന്താണ് പ്രയോജനമെന്നും മകളെ തിരികെ കൊണ്ടുവരാനാകുമോ എന്നും അവർ ചോദ്യമുയർത്തി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ [&Read More
ബി.ജെ.പിക്ക് ഏതൊരു പദവിയേക്കാളും വലുത് രാജ്യവും യുവജനങ്ങളും വിദ്യാർത്ഥികളുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.Read More
‘ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’; നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ‘ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. പരീക്ഷാ നടപടികൾ പൂർണ്ണമായും [&Read More
‘മിസ്റ്റർ മോദി, അർധരാത്രി വിഡിയോ പങ്കിട്ട് വിദ്യാർഥികളുടെ ബുദ്ധിയെ അപമാനിക്കരുത്’; വിമര്‍ശിച്ച് രാഹുൽ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർധരാത്രിയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികളെ അപമാനിക്കരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “മിസ്‌റ്റർ മോദി, ഞങ്ങളുടെ വിദ്യാർഥികൾ ആവശ്യപ്പെടുന്നത് ധർമേന്ദ്ര പ്രധാൻ്റെ രാജിയാണ്. അർധരാത്രി പരിതാപകരമായ വിഡിയോ പങ്കുവച്ച് അവരുടെ ബുദ്ധിയെ അപമാനിക്കരുത്. ഒന്നാമതായി, ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി, വിദ്യാർഥികളെ തല്ലിയവർക്കെതിരെ നടപടി സ്വീകരിക്കുക. മൂന്നാമതായി, മാപ്പ് പറയുക”Read More
‘യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആളിക്കത്തുകയും പാർലമെന്റിൽ തർക്കങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തെ യുവാക്കളുടെ താല്പര്യങ്ങൾ സർക്കാർ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ [&Read More