28/07/2026
[fontresizer_tawhidurrahmandear_widget]

എംഡിഎംഎ വിൽപന; സംഘത്തിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

 എംഡിഎംഎ വിൽപന; സംഘത്തിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

കോഴിക്കോട്: അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ ഒരാൾ കൂടെ അറസ്റ്റിൽ. വടകര ബിആർസിയിലെ താത്കാലിക അധ്യാപിക നീഷ്മയാണ് അറസ്റ്റിലായത്. നേരത്തെ ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് രണ്ട് അധ്യാപികമാർ അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആർസിയിലെ കീർത്തന, കാവ്യ എന്നിവരായിരുന്നു പിടിയിലായത്.

ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് നീഷ്മയുടെ പേര് കൂടി പുറത്തുവന്നത്. ഇതിനു പിന്നാലെ ഇവരിലേക്കു കൂടി അന്വേഷണം വ്യാപിക്കുകയായിരുന്നു. നേരത്തെ പിടിയിലായ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയെയും കീർത്തനയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു

ലഹരിക്കടത്ത് സംഘങ്ങൾ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകൾ മറയാക്കി മാറ്റിയെന്നാണ് പോലീസിന്റെ പ്രധാന കണ്ടെത്തൽ. എംഡിഎംഎ ആവശ്യപ്പെടുന്നവർ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുകയും പിന്നീട് ലഹരിസംഘത്തിലെ മറ്റ് കണ്ണികൾ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയുമായിരുന്നു രീതി.
കേസിൽ കൂടുതൽ അധ്യാപകർക്കും മറ്റ് വ്യക്തികൾക്കും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.

Also read: