30/07/2026
[fontresizer_tawhidurrahmandear_widget]

സുരേഷ് ഗോപിയുടെ ശ്രമം ഫലിച്ചു; സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

 സുരേഷ് ഗോപിയുടെ ശ്രമം ഫലിച്ചു; സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

ന്യൂഡൽഹി: സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകളും 1,263 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ പൂട്ടി. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കത്തിന് മറുപടിയായി കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

സിനിമകളുടെ വ്യാജപതിപ്പുകൾ തടയാൻ ശക്തമായ നടപടി ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിലാണ് കേന്ദ്രത്തിന്റെ ഉടൻ നടപടി. ഓൺലൈൻ പൈറസിയും പകർപ്പവകാശ ലംഘനങ്ങളും തടയാൻ നിയമം ശക്തമാക്കിയ ‘സിനിമാറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023’ പ്രകാരമാണ് കേന്ദ്ര നടപടി.

വ്യാജപതിപ്പുകൾ സിനിമാ വ്യവസായത്തിനുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ട്. പരാതികൾ ഏകോപിപ്പിച്ച് വേഗത്തിൽ നടപടിയെടുക്കാൻ പ്രത്യേക ആന്റി പൈറസി പോർട്ടൽ വികസിപ്പിച്ചു വരികയാണെന്നും വ്യാജ പതിപ്പുകൾക്കെതിരായ നടപടികൾ തുടരുമെന്നും മന്ത്രി കത്തിൽ വ്യക്തമാക്കി.

Also read: