30/07/2026
[fontresizer_tawhidurrahmandear_widget]

പുസ്തകം വാങ്ങാൻ ഇറങ്ങി; ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട് പെൺകുട്ടി; യുവാവിനെതിരെ പോക്‌സോ

 പുസ്തകം വാങ്ങാൻ ഇറങ്ങി; ഐസ്‌ക്രീം വിൽപ്പനക്കാരനൊപ്പം നാടുവിട്ട് പെൺകുട്ടി; യുവാവിനെതിരെ പോക്‌സോ

ആലുവ: 12 വയസ്സുകാരിയെ ചേറായിയിലെ ഐസ്‌ക്രീം വിൽപ്പനക്കാരനുമായി പൂനെയിൽ വെച്ച് കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ (POCSO) വകുപ്പുകൾ ചുമത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശനൻ അറിയിച്ചു. കൊല്ലം ക്ലാപ്പന വരവിള ക്രിസ്‌ത്യൻതറ വീട്ടിൽ അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് പെൺകുട്ടി താമസിക്കുന്നത്. പെൺകുട്ടിക്കെതിരെ മറ്റ് കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വാർത്താസമ്മേളനത്തിൽ എസ്.പി വ്യക്തമാക്കി.

ഇവർ തമ്മിൽ എങ്ങനെയാണ് പരിചയപ്പെട്ടതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൗൺസിലിംഗിന് ശേഷമായിരിക്കും പെൺകുട്ടിയെ കൂടുതൽ ചോദ്യംചെയ്യലിന് വിധേയയാക്കുക. ഇരുവർക്കും മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നെങ്കിലും, യുവാവിന്റെ ഫോണിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ലൊക്കേഷൻ കൃത്യമായി കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. നിസാമുദ്ദീൻ ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്യവേ പൂനെയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്‌തകം വാങ്ങാനെന്നു പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്‌ച വീട്ടിൽ നിന്നിറങ്ങിയത്.

Also read: