മലപ്പുറത്ത് പതിമൂന്നുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20കാരന് 51 വർഷം കഠിന തടവും പിഴയും
മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 20കാരന് 51 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു.മലപ്പുറം അരീക്കോട് സ്വദേശിയായ ഷാനിലിനെതിരെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2024ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴതുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.