03/08/2026
[fontresizer_tawhidurrahmandear_widget]

ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചു: ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു

 ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചു: ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റുകൊണ്ട് അടിച്ചു

മലപ്പുറം: റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബസ് ബൈക്കിലേക്ക് വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവർക്ക് ക്രൂരമർദനം. വാഴക്കാട് ഊർക്കടവിലുണ്ടായ ആക്രമണത്തിൽ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ രവിക്ക് പരിക്കേറ്റു.

ബസ് കടന്നുപോയപ്പോൾ തങ്ങളുടെ ശരീരത്തിലേക്ക് വെള്ളം തെറിച്ചതിൽ പ്രകോപിതരായ ബൈക്ക് യാത്രികരാണ് ബസ് തടഞ്ഞുനിർത്തി രവിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Also read: