03/08/2026
[fontresizer_tawhidurrahmandear_widget]

തിയേറ്ററിൽ സിനിമ കാണുന്നതിനിടെ സസ്പെൻസ് വിളിച്ച് പറഞ്ഞു; യുവാവിന് കാണികളുടെ മർദനം

 തിയേറ്ററിൽ സിനിമ കാണുന്നതിനിടെ സസ്പെൻസ് വിളിച്ച് പറഞ്ഞു; യുവാവിന് കാണികളുടെ മർദനം

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ തിയറ്ററുകളിൽ വൻ തരംഗമായി മുന്നേറുകയാണ്. സംവിധായകൻ ഒരുക്കിയ വിഷ്വൽ ട്രീറ്റ് അനുഭവിച്ചറിയാൻ ടിക്കറ്റെടുത്ത് തിയറ്ററിലെത്തിയ പ്രേക്ഷകരെ അസ്വസ്ഥരാക്കി സിനിമയുടെ സസ്പെൻസ് മുൻകൂട്ടി പറഞ്ഞ യുവാവിന് സഹപ്രേക്ഷകരിൽ നിന്ന് മർദനം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സിനിമ കാണുന്നതിനിടെ തന്റെ തൊട്ടടുത്തിരുന്ന കാമുകിക്ക് യുവാവ് ഉച്ചത്തിൽ കഥയും സസ്പെൻസുകളും ഒന്നിനുപുറകെ ഒന്നായി പറഞ്ഞു കൊടുക്കാൻ തുടങ്ങുകയായിരുന്നു. ഇത് സമീപത്തിരുന്ന മറ്റ് പ്രേക്ഷകർക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ആദ്യം എല്ലാവരും ക്ഷമിച്ചെങ്കിലും സ്പോയ്‌ലറുകൾ തുടർന്നതോടെ ആളുകൾ പ്രതിഷേധിച്ചു. മിണ്ടാതിരുന്ന് സിനിമ കാണാൻ മുന്നറിയിപ്പ് നൽകിയെങ്കിലും യുവാവ് അത് വകവെക്കാതെ സംസാരം തുടർന്നു.

ഇതോടെ അസ്വസ്ഥരായ കാണികൾ ഇയാളോട് ചൂടാവുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം, വൈറൽ വിഡിയോയ്ക്ക് താഴെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. “നല്ല സിനിമ കാണാൻ പോകുമ്പോഴെല്ലാം ഇത്തരം രസംകൊല്ലികൾ ഉണ്ടാകാറുണ്ട്, അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പിടിച്ച് രണ്ടെണ്ണം കൊടുക്കാൻ” എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, “എന്തൊക്കെയായാലും കാമുകിയുടെ മുന്നിലിട്ട് ഒരാളെ തല്ലുന്നത് ന്യായീകരിക്കാനാകില്ല” എന്നാണ് മറുവിഭാഗത്തിന്റെ വാദം.

Also read: