10/08/2026
[fontresizer_tawhidurrahmandear_widget]

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് 10,000 രൂപ പെൻഷൻ; പ്രഖ്യാപനവുമായി ബംഗാൾ സർക്കാർ

 അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് 10,000 രൂപ പെൻഷൻ; പ്രഖ്യാപനവുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ സംരക്ഷണത്തിനായി പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ‘പശ്ചിമബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ’ എന്ന പേരിൽ നടപ്പാക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ മാസം 10,000 രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകുക. സംസ്ഥാനത്ത് ഇത്തരത്തിൽ ജയിൽവാസം അനുഭവിച്ച 325 പേരെ സർക്കാർ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്ക് പെൻഷൻ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു സുവേന്ദു അധികാരിയുടെ സുപ്രധാന പ്രഖ്യാപനം. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ധീരരായ ഈ വ്യക്തികൾക്ക് വലിയ യാതനകളും കഷ്ടപ്പാടുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഈ ധീരസൈനികരുടെ ആദർശങ്ങളിലാണ് ബംഗാളിലെ പുതിയ സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1975-ൽ രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചതിന്റെ ഓർമ്മയ്ക്കായി കേന്ദ്ര സർക്കാർ ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെയും പുതിയ പ്രഖ്യാപനം. ബി.ജെ.പി ഭരണത്തിലുള്ള മറ്റ് പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞവരെ സമാനമായ രീതിയിൽ പെൻഷൻ നൽകി ആദരിക്കുന്നുണ്ട്.

Also read: