‘ആരോഗ്യ പ്രശ്നങ്ങളുണ്ടോ? മാറ്റാന്‍ ആർ.എസ്.എസിൽ ചേർന്നാൽ മതി’; വിചിത്ര ഉപദേശവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ആർ.എസ്.എസിൽ ചേർന്നാൽ മതിയെന്ന വിചിത്ര പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാളും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിനുമുമ്പ് ഒരു ആർ.എസ്.എസ് ശാഖയിൽ ചേരുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്‌താൽ മതിയെന്നായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശം. ന്യൂ ടൗണിൽ നിർമിച്ച ആർ.എസ്.എസിന്റെ പുതിയ മേഖലാ ഓഫീസായ കേശവ് സ്മൃതി ഭവന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വസംഘടനയാണ് ആർ.എസ്.എസ് എന്നും ഉത്തരവാദിത്തമുള്ള പൗരന്മാരായി വ്യക്തികളെ [&Read More