02/09/2026
[fontresizer_tawhidurrahmandear_widget]

‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

 ‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’; ഒളിച്ചോടിയെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

മേഘ നായർ

തിരുവനന്തപുരം: ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തൻ്റെ ചിത്രങ്ങൾ മേഘ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

കമന്റ് ബോക്സിൽ മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് എത്തിയത്. സൈബർ ഇടങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെയല്ല താനുള്ളതെന്ന് ഇൻഡയറക്ടായി വ്യക്തമാക്കുന്നതായിരുന്നു മേഘയുടെ ഈ പോസ്റ്റ്. അതേസമയം അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പുതിയ പങ്കാളിയെക്കുറിച്ചോ മറ്റ് അഭ്യൂഹങ്ങളെക്കുറിച്ചോ മേഘ തുറന്നു സംസാരിച്ചിട്ടുമില്ല.

ഈ വിവാദങ്ങൾക്കിടയിലും പുതിയ ഇൻസ്റ്റാഗ്രാം റീലുമായി അഖിൽ എൻആർഡിയും സജീവമായിട്ടുണ്ട്. വളരെ പെട്ടന്നു തന്നെ ഈ റീൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഫൊട്ടോഗ്രാഫറായാണ് അഖിൽ വിഡിയോയിൽ വേഷമിട്ടിരിക്കുന്നത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന് ക്ഷണിക്കാനെത്തുന്ന സുഹൃത്ത് ചടങ്ങിനെത്തുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതാണ് റീലിന്റെ പ്രമേയം. വ്യക്തിപരമായ സാന്നിധ്യമല്ല, ക്യാമറയാണ് ആവശ്യപ്പെടുന്നത് എന്ന് തമാശരൂപേണ പറയുന്ന വിഡിയോയുടെ അവസാന ഭാഗത്ത് ‘ചിരിച്ചേ ചിരിച്ചേ’ എന്ന് പറഞ്ഞാണ് അഖിൽ റീൽ അവസാനിപ്പിക്കുന്നത്.

സ്വാഭാവിക ജീവിത മുഹൂർത്തങ്ങളെ നർമത്തിൽപ്പൊതിഞ്ഞ് റീൽസ് വിഡിയോ രൂപത്തിലാക്കി കാണികളെ രസിപ്പിക്കാനുള്ള മികവാണ് അഖിലിന്റെ വിഡിയോകളെ എപ്പോഴും വേറിട്ടു നിർത്തുന്നത്. സാധാരണക്കാരുടെ ഇടയിൽ വളരെ ജനകീയനായ അവതരണ ശൈലിയും അഖിലിന്റെ പ്രത്യേകതയായിരുന്നു.

മുൻപ് റീൽസ് വിഡിയോകളിൽ അഖിലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നു മേഘ നായർ. വിവാഹത്തിന് മുൻപേ തന്നെ ഇരുവരും ചേർന്ന് വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2024-ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. അതിനുശേഷവും അഖിലും മേഘയും ചേർന്നുള്ള പോസ്റ്റുകൾ മുൻപത്തേക്കാളും സജീവമായിരുന്നു.

Also read: