02/09/2026
[fontresizer_tawhidurrahmandear_widget]

പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ വീണ്ടും തെരുവിൽ | Rahul Gandhi slams Police pellet firing

 പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ വീണ്ടും തെരുവിൽ | Rahul Gandhi slams Police pellet firing

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Rahul Gandhi slams Police pellet firing). നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തലസ്ഥാനത്ത് നടന്ന ‘സംസദ് ചലോ’ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പെല്ലറ്റ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ഗാന്ധി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി. പോലീസിന്റെ ക്രൂരതയ്‌ക്കെതിരെ കേസെടുക്കാനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും പോലീസ് വിസമ്മതിച്ചതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിലെ നടപ്പാതയിൽ രാഹുൽ ഗാന്ധി മണിക്കൂറുകളായി കുത്തിയിരിപ്പ് സമരത്തിലാണ്.

സംഭവമറിഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കളായ ജയറാം രമേശ്, സൽമാൻ ഖുർഷിദ്, കുമാരി സെൽജ എന്നിവരും പരിക്കേറ്റ വിദ്യാർത്ഥിയുടെ മാതാവും നൂറുകണക്കിന് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പോലീസ് സ്റ്റേഷൻ പരിസരം വൻ രാഷ്ട്രീയ പ്രതിഷേധത്തിന് വേദിയായി.

വീണ്ടും ഞെട്ടിച്ച് രാഹുല്‍ | Rahul Gandhi slams Police pellet firing

ജൂലൈ 20-ന് കോക്ക്റോച്ച് ജനതാ പാർട്ടി(സി.ജെ.പി) സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ചിലാണ് നജഫ്ഗഡ് സ്വദേശിയായ 19-കാരൻ സാഹിൽ ലോച്ചബിന് നേരെ പോലീസിന്റെ പെല്ലറ്റ് പ്രയോഗമുണ്ടായത്. തുടർന്ന് എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച സാഹിലിന് അടിയന്തര ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നിരുന്നു.

തനിക്ക് നേരിട്ട അക്രമത്തിൽ നീതി തേടി സാഹിൽ പരാതി നൽകാൻ പലതവണ പോലീസിനെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച രാഹുൽ ഗാന്ധി നേരിട്ട് സാഹിലിനെയും കൂട്ടി ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലും, തുടർന്ന് പാർലമെന്റ് സ്ട്രീറ്റിലെ ന്യൂഡൽഹി ഡിസിപി ഓഫീസിലും എത്തിയത്. ഉന്നത ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ ചർച്ച നടത്തിയെങ്കിലും പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് എഫ്.ഐ.ആർ ഇടാതെ താൻ ഇവിടുന്ന് ഒരടി മുന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് രാഹുൽ റോഡിലിരുന്ന് സമരം തുടങ്ങിയത്.

‘ശരീരത്തിൽ 200 പെല്ലറ്റുകൾ; പോലീസല്ലെങ്കിൽ വെടിവച്ചതാര്?’ | Rahul Gandhi slams Police pellet firing

സാഹിലിന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മെറ്റാലിക് പെല്ലറ്റുകൾ അടങ്ങിയ കുപ്പി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ ആഞ്ഞടിച്ചത്. സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും എയിംസിലെ മെഡിക്കൽ രേഖകൾ പെല്ലറ്റ് പ്രയോഗം വ്യക്തമാക്കുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

”ആർക്കും നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡൽഹി പോലീസ് ആവർത്തിക്കുന്നത്. എന്നാൽ, ഇതാ എയിംസ് ആശുപത്രിയിലെയും ലേഡി ഹാർഡിഞ്ചിലെയും ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഈ കുട്ടിയുടെ ശരീരത്തിൽ ഇരുന്നൂറിലധികം പെല്ലറ്റുകൾ തറച്ചുകയറിയിട്ടുണ്ടെന്നാണ്. അവന്റെ ഒരു കണ്ണിൽ മാത്രം മൂന്ന് പെല്ലറ്റുകളാണ് തുളച്ചുകയറിയത്. ആ കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. ഹൃദയത്തിന് തൊട്ടടുത്തായി തറച്ച പെല്ലറ്റുകൾ ശസ്ത്രക്രിയയിലൂടെ പോലും പുറത്തെടുക്കാൻ കഴിയില്ല. ഡൽഹി പോലീസ് അല്ലെങ്കില, പിന്നെ ആരാണ് ഈ വിദ്യാർത്ഥിക്ക് നേരെ പെല്ലറ്റ് ഉതിർത്തത്? ഇനി അവൻ തോക്കെടുത്ത് സ്വയം വെടിവച്ചതാണെന്നാണോ നിങ്ങൾ പറയുന്നത്?”-പോലീസിനോടും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ മാധ്യമങ്ങളോടും രാഹുൽ ചോദ്യങ്ങളുയർത്തി.

വിദ്യാർത്ഥിയുടെ ശരീരത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മെറ്റാലിക് പെല്ലറ്റുകൾ അടങ്ങിയ കുപ്പി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, നീതി തേടി വരുന്ന സാധാരണക്കാരെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ എന്തിനാണ് സത്യത്തെയും നിയമനടപടികളെയും ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ താൻ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് മടങ്ങില്ലെന്നും രാഹുൽ വ്യക്തമാക്കി.

തെരുവ് കീഴടക്കി കോൺഗ്രസ് | Rahul Gandhi slams Police pellet firing

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പോലീസ് അടിച്ചമർത്തലിന് പിന്നാലെ കൂടുതൽ തീവ്രമായ തെരുവ് പ്രക്ഷോഭങ്ങളിലേക്ക് കോൺഗ്രസ് ചുവടുമാറ്റുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലേക്ക് നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് സ്റ്റേഷനിലെ ഈ കുത്തിയിരിപ്പ് സമരം. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത തുറന്ന പോരാട്ടങ്ങൾക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെ രാഹുൽ നേരിട്ട് തെരുവിലിറങ്ങി സമരം നയിക്കുന്നത് അണികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Also read: