‘പഞ്ചസാര വില കൂട്ടിയത് മുസ്ലിംകളെ പാഠം പഠിപ്പിക്കാൻ; മോദി സർക്കാരിന്റെയും ആർഎസ്എസിന്റെയും വമ്പൻ പദ്ധതിയുടെ ഭാഗം’-വിചിത്രവാദം | Sugar Price Hike and Muslims Viral Video
ലഖ്നൗ: പഞ്ചസാര വില വർധനയ്ക്കു പിന്നിൽ കേന്ദ്ര സർക്കാരും ആർഎസ്എസും ചേർന്ന് മുസ്ലിംകളെ ‘പാഠം പഠിപ്പിക്കാൻ’ ആസൂത്രണം ചെയ്ത നീക്കമാണെന്ന വിചിത്ര വാദവുമായി യു.പി സ്വദേശി(Sugar Price Hike and Muslims Viral Video). വിലക്കയറ്റത്തിൽ അഭിപ്രായം തേടിയ മാധ്യമപ്രവർത്തകനോടായിരുന്നു ഇയാളുടെ വിചിത്ര പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ പ്രാദേശിക മാധ്യമമായ ‘പൂർവാഞ്ചൽ ടൈംസ്’ നടത്തിയ തെരുവിൽ നടത്തിയ ‘വോക്സ് പോപ്’ വീഡിയോയിലാണു നാട്ടുകാരന്റെ പ്രതികരണം. രാജ്യത്ത് മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ് ഏറ്റവും കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്നതെന്നും അതിനാൽ അവരെ നിയന്ത്രിക്കാനും ഒരു പാഠം പഠിപ്പിക്കാനുമാണ് സർക്കാർ പഞ്ചസാരയുടെ വില കൂട്ടിയതെന്നുമാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്. മുസ്്ലിംകളെ പാഠം പഠിപ്പിക്കാനും നിലയ്ക്കു നിർത്താനും മോദി സർക്കാരും ആർഎസ്എസും വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് പഞ്ചസാരയുടെ വില കൂട്ടിയതെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.(Sugar Price Hike and Muslims Viral Video)
ട്രോളും വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ | Sugar Price Hike and Muslims Viral Video
25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ വലിയ തോതിൽ പ്രചരിക്കുകയും കടുത്ത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കുകയും ചെയ്തിട്ടുണ്ട്. മോദി സർക്കാരും ബിജെപിയും 12 കൊല്ലം കൊണ്ട് രാജ്യത്ത് ഉണ്ടാക്കിയ അന്ധഭക്തരുടെ മാനസിക നിലയും അപരവിദ്വേഷത്തിന്റെ ആഴവുമാണ് വീഡിയോയിൽ കാണുന്നതെന്ന് ചിലർ കമന്റ് ചെയ്യുന്നു. ഇത്രമാത്രം വിഡ്ഢിത്തവും വിദ്വേഷവും പച്ചക്ക് വിളിച്ചുപറയാൻ മാത്രം ഉത്തരേന്ത്യയിൽ മനുഷ്യർ ബ്രെയിൻവാഷ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇവിഎമ്മിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും പരിഹസിക്കുന്നവരുമുണ്ട്.
പഞ്ചസാര വിലക്കയറ്റവും എഥനോളും | Sugar Price Hike and Muslims Viral Video
അതേസമയം, പഞ്ചസാര വിലയിലുണ്ടായ വൻ വർധനയ്ക്ക് കാരണം എഥനോൾ ഉൽപാദനത്തിനായി കരിമ്പ് മാറ്റിവച്ചതല്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ പ്രതികരിച്ചിരുന്നു. ആഭ്യന്തര ഉൽപാദനത്തിലുണ്ടായ കുറവ്, ഉത്സവ സീസൺ എത്തിയതോടെ വർധിച്ച ഡിമാൻഡ്, പ്രതികൂല കാലാവസ്ഥ കാരണമുണ്ടായ വിളനാശം, ആഗോള വിപണിയിലെ വിലക്കയറ്റം, ചില വ്യാപാരികളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും എന്നിവയാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പറഞ്ഞു. (Sugar Price Hike and Muslims Viral Video)
വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കൾക്ക് അമിതഭാരം ഒഴിവാക്കുന്നതിനുമായി പത്തു ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകി. ഒക്ടോബർ 31 വരെയാണ് തീരുവ രഹിത ഇറക്കുമതിക്ക് അവസരമുള്ളത്. ഇതിനുപുറമെ, വ്യാപാരികൾക്കും ശീതളപാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ നിർമിക്കുന്ന വൻകിട വ്യാവസായിക ഉപഭോക്താക്കൾക്കും കൃത്യമായ സ്റ്റോക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.