02/09/2026
[fontresizer_tawhidurrahmandear_widget]

അബൂദബിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു | Abu Dhabi road accident Malayalis death

 അബൂദബിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു | Abu Dhabi road accident Malayalis death

അബൂദബി: യുഎഇയിലെ അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു(Abu Dhabi road accident Malayalis death). മലപ്പുറം തൃപ്പനച്ചി സ്വദേശി നാറാണത്ത് ഹംസ കോക്കഞ്ചേരി (53), കാസർകോട് കുമ്പള സ്വദേശിയും ബേക്കൽ മൗവ്വലിൽ താമസക്കാരനുമായ മുഹമ്മദ് അഷ്‌റഫ് (54) എന്നിവരാണ് മരിച്ചത്. അബൂദബിയിലെ ഷഹാമയിൽ വച്ചായിരുന്നു അപകടം സംഭവിച്ചതെന്നാണു വിവരം.

ഷാർജയിൽനിന്ന് അബൂദബിയിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം ഷഹാമയിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം അബൂദബി മഫ്റഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു(Abu Dhabi road accident Malayalis death).

മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിയിട്ടില്ല. അജ്ഞാതർ എന്ന നിലയിലാണ് ഇവരെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ഏറെക്കാലമായി യു.എ.ഇയിൽ പ്രവാസിയാണ് മുഹമ്മദ് അഷ്റഫ്. ഹംസ മുസ്ലിയാർ സന്ദർശക വിസയിലുമായിരുന്നു. ഹംസയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫിന്റെ സാമൂഹിക പ്രവർത്തകർ അറിയിച്ചു(Abu Dhabi road accident Malayalis death).

മരിച്ച ഹംസയുടെ ഭാര്യ ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി. മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ(Abu Dhabi road accident Malayalis death).

Also read: