ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഇന്ത്യയിൽ; എന്നിട്ടും ആലിയ ഭട്ട് ഇന്ത്യക്കാരിയല്ല! | Alia Bhatt Citizenship
മുംബൈ: ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്(Alia Bhatt Citizenship). എന്നാൽ, ആലിയ ഇന്ത്യൻ പൗരയല്ലെന്ന കാര്യം എത്ര പേർക്കറിയാം! ബോളിവുഡിൽ കത്തിത്തിളങ്ങിനിൽക്കുന്ന സമയത്തും അവർ ബ്രിട്ടീഷ് പാസ്പോർട്ട് പൗരയായത് എങ്ങനെയാണെന്ന ചോദ്യം പലർക്കുമുണ്ട്.
പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ ആലിയ ഭട്ടിന് അമ്മ വഴിയാണ് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നത്. സോണി റസ്ദാന്റെ ജനനം യുകെയിലെ ബിർമിങ്ങാമിലായിരുന്നു. കശ്മീരി പണ്ഡിറ്റ് വംശജനാണ് സോണിയുടെ പിതാവ്. എന്നാൽ, ജർമൻ വംശജയായ മാതാവിന് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നു. അങ്ങനെയാണ് അവരും ബ്രിട്ടീഷ് പൗരയാകുന്നത്. അങ്ങനെ മാതാപിതാക്കൾ ആലിയയ്ക്കും ബ്രിട്ടീഷ് പൗരത്വം തെരഞ്ഞെടുക്കുകയായിരുന്നു(Alia Bhatt Citizenship).
ആലിയയുടെ വെളിപ്പെടുത്തല് | Alia Bhatt Citizenship
തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന കാര്യം 2023ൽ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ സഹതാരം ഗാൽ ഗദോത്തുമായുള്ള അഭിമുഖത്തിൽ ആലിയ തന്നെ തുറന്നുപറഞ്ഞിരുന്നു. തന്റെ അമ്മ ജനിച്ചത് ബിർമിങ്ങാമിലാണെന്നും താൻ ജനിച്ചതും വളർന്നതുമെല്ലാം ഇന്ത്യയിലാണെങ്കിലും കൈവശമുള്ളത് ബ്രിട്ടീഷ് പാസ്പോർട്ടാണെന്നും താരം വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് മുതിർന്ന പൗരന്മാർക്ക് ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ ബ്രിട്ടീഷ് പാസ്പോർട്ട് നിലനിർത്തുന്ന ആലിയക്ക് ഇന്ത്യൻ പൗരത്വം നേടാൻ കഴിയില്ല(Alia Bhatt Citizenship). പകരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡാണ് താരം കൈവശം വയ്ക്കുന്നത്. ഇതിനാൽ തന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം ആലിയക്ക് ഉണ്ടാകാറില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വോട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും ആലിയയുടെയും അമ്മ സോണി റസ്ദാന്റെയും പൗരത്വം മുൻപും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
സോണി റസ്ദാൻ വിവാദങ്ങൾ | Alia Bhatt Citizenship
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടെ സമാധാനത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നടി സോണി റസ്ദാൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ, മകൾ ആലിയ ഭട്ടിന്റെ ബ്രിട്ടീഷ് പൗരത്വം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഒരു പെറ്റീഷൻ പങ്കുവെച്ചുകൊണ്ട് സോണി റസ്ദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ച പോസ്റ്റാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. അതിർത്തിയിൽ സൈനികർ ജീവൻ നൽകുമ്പോൾ പശ്ചാത്തലമില്ലാതെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ സോഷ്യൽ മീഡിയ യൂസർമാർ, ഇന്ത്യയിലെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കുമ്പോഴും വിദേശ പൗരത്വം കൈവശംവയ്ക്കുന്ന ആലിയയുടെ നിലപാടുകളെയും ചോദ്യം ചെയ്തു.
കടുത്ത വിമർശനത്തെ തുടർന്ന് സോണി റസ്ദാൻ ഈ പോസ്റ്റ് പിൻവലിച്ചെങ്കിലും ആലിയയുടെ പൗരത്വത്തെ ചൊല്ലിയുള്ള വിവാദം അടങ്ങിയിട്ടില്ല. വിമർശനങ്ങൾ കടുത്തതോടെ താൻ നടത്തിയ സമാധാന ആഹ്വാനം ഇന്ത്യയോടല്ല, മറിച്ച് ആക്രമണം നടത്തുന്ന പാകിസ്താനോടായിരുന്നുവെന്ന വിശദീകരണവുമായി സോണി റസ്ദാൻ രംഗത്തെത്തി. ആക്രമികൾ പാകിസ്താനാണെന്നും അതിന് ഇന്ത്യ ഉചിതമായ രീതിയിൽ തിരിച്ചടി നൽകുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. യുദ്ധം ഭയാനകമായ ഒന്നാണെന്നും അത് നേരിട്ടനുഭവിച്ച ആരും മറ്റൊരാൾക്ക് യുദ്ധം വരണമെന്ന് ആഗ്രഹിക്കില്ലെന്നും ആളുകൾ തെറ്റായ നിഗമനങ്ങളിൽ എത്തിയതാണെന്നും സോണി റസ്ദാൻ മറുപടി നൽകി.
2019ലെ തെരഞ്ഞെടുപ്പ് പോസ്റ്റ് വിവാദം | Alia Bhatt Citizenship
മുമ്പും തന്റെ പൗരത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കെതിരെ സോണി റസ്ദാൻ പരസ്യമായി പ്രതികരിച്ചിരുന്നു. താൻ ബ്രിട്ടീഷ് പൗരത്വം കൈവശം വെക്കുമ്പോഴും ഇന്ത്യയിലെ ഉത്തരവാദിത്തമുള്ള പൗരയായി തന്നെയാണ് ജീവിക്കുന്നതെന്ന് അവർ വ്യക്തമാക്കിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് വെറുപ്പിനെതിരെ വോട്ട് ചെയ്യാൻ അവർ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തത് വിവാദമായി. തന്റെ അഭ്യർഥന പൗരത്വവുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും മനുഷ്യത്വവുമായി ബന്ധപ്പെട്ടതാണെന്നുമായിരുന്നു അന്ന് അവർ കുറിച്ചത്. നാം എല്ലാവരും ആദ്യം മനുഷ്യരും പിന്നീട് ജീവിക്കുന്ന ലോകത്തിലെ പൗരന്മാരുമാണ്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളുമാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ പിതാവ് ഇന്ത്യക്കാരനാണെന്നും മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ താൻ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും സോണി റസ്ദാൻ മറ്റൊരു കുറിപ്പിൽ വിശദീകരിച്ചു. രാജ്യത്ത് കൃത്യമായി നികുതി നൽകുന്ന തനിക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുണ്ടെന്നും, കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കുന്ന പണം ഈ രാജ്യത്തിന്റെ ഉന്നമനത്തിന് ഉപകരിക്കുന്നുണ്ടെങ്കിൽ തന്റെ അഭിപ്രായം പറയാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും അവർ അന്ന് വ്യക്തമാക്കിയിരുന്നു(Alia Bhatt Citizenship).
ആലിയയുടെ കരിയര് | Alia Bhatt Citizenship
1999 ൽ പിതാവ് ഒരുക്കിയ ‘സംഘർഷ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്തെത്തിയ ആലിയ, 2012 ൽ കരൺ ജോഹർ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2014 ൽ പുറത്തിറങ്ങിയ ‘ഹൈവേ’ എന്ന ചിത്രത്തിലെ പ്രകടനം താരത്തിന് വലിയ നിരൂപക പ്രശംസയും മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്കാരവും നേടിക്കൊടുത്തു. ഉഡ്താ പഞ്ചാബ്, റാസി, ഗല്ലി ബോയ്, ഗംഗുഭായ് കത്തിയവാഡി, റോക്കി ഔർ റാണി കി പ്രേം കഹാനി, ജിഗ്ര തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര താരമായി ആലിയ വളർന്നു. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ താരം, മികച്ച നടിക്കുള്ള ആറെണ്ണം ഉൾപ്പെടെ ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ പിന്നണി ഗായികയായും നിർമാതാവായും ആലിയ തിളങ്ങിയിട്ടുണ്ട്. ‘എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ്’ എന്ന സ്വന്തം നിർമാണക്കമ്പനിയിലൂടെ ‘ഡാർലിങ്സ്’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ നിർമിച്ചു. തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആർആർആർ’ ലെ സാന്നിധ്യവും ആഗോള തലത്തിൽ ശ്രദ്ധ നേടി. 2024 ൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ ടൈം മാഗസിൻ പട്ടികയിലും ആലിയ ഇടംപിടിച്ചിരുന്നു. 2022 ഏപ്രിൽ 14 ന് മുംബൈയിൽ വെച്ചായിരുന്നു നടൻ രൺബീർ കപൂറുമായുള്ള താരത്തിന്റെ വിവാഹം. റാഹ കപൂർ എന്നൊരു മകളുമുണ്ട്. വിദേശ പൗരത്വമുണ്ടെങ്കിലും മുംബൈയിൽ സ്ഥിരതാമസമാക്കി ഇന്ത്യൻ സിനിമയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആലിയ ഭട്ട്, ആഗോള ഫാഷൻ ബ്രാൻഡുകളുടെ ഇന്ത്യൻ അംബാസഡറായും സജീവമാണ്(Alia Bhatt Citizenship).