02/09/2026
[fontresizer_tawhidurrahmandear_widget]

എംഎസ്എഫിനെ നയിക്കാൻ പുതിയ നേതൃത്വം; ഷറഫുദ്ദീൻ പിലാക്കൽ പ്രസി., സ്വാഹിബ് മുഹമ്മദ് ജന. സെക്രട്ടറി, റാഷിദ് കോക്കൂർ ട്രഷറർ | MSF New Kerala State Committee

 എംഎസ്എഫിനെ നയിക്കാൻ പുതിയ നേതൃത്വം; ഷറഫുദ്ദീൻ പിലാക്കൽ പ്രസി., സ്വാഹിബ് മുഹമ്മദ് ജന. സെക്രട്ടറി, റാഷിദ് കോക്കൂർ ട്രഷറർ | MSF New Kerala State Committee

കോഴിക്കോട്: എംഎസ്എഫ് അമരത്ത് പുതിയ നേതൃത്വം(MSF New Kerala State Committee). മെമ്പർഷിപ്പടിസ്ഥാനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷറഫുദ്ദീൻ പിലാക്കൽ(പാലക്കാട്) ആണ് പ്രസിഡന്റ്. സ്വാഹിബ് മുഹമ്മദ് (കോഴിക്കോട്) ജനറൽ സെക്രട്ടറിയും റാഷിദ് കോക്കൂർ(മലപ്പുറം) ട്രഷററുമാണ്.

14 ജില്ലകളിൽനിന്നും തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികളുമായുള്ള ആശയവിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചത്(MSF New Kerala State Committee). മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ എന്നിവർ തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു.

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ-അഡ്വ. അൽസിൻ(തൃശൂർ), നൗഫൽ കുളപ്പട(തിരുവനന്തപുരം), കെ.എം ഇസ്മായിൽ(മലപ്പുറം), റംഷാദ് കെ.പി(കണ്ണൂർ), ആസിഫ് കലാം(കോഴിക്കോട്), ജലീൽ കാടാമ്പുഴ(മലപ്പുറം), കെ.യു ഹംസ(പാലക്കാട്), ആരിഫ് പാലയൂർ(തൃശൂർ), ഉവൈസ് ഫൈസി(ആലപ്പുഴ), നബീൽ എ.വി(മലപ്പുറം), റുമൈസ റഫീഖ്(കണ്ണൂർ).

സെക്രട്ടറിമാർ-വിപി ജസീം(മലപ്പുറം), ഫായിസ് തലക്കൽ(വയനാട്), യൂനുസ് പടന്നോട്ട്(കണ്ണൂർ), ഷാനിബ് നെല്ലിക്കട്ട(കാസർകോട്), സഫ്വാൻ പത്തിൽ(മലപ്പുറം), അബ്ദുൽ ഗനി പി.എൻ(എറണാകുളം), സുഫിയാൻ വില്ലൻ(മലപ്പുറം), റാഷിദ് കാരേക്കാട്(കോഴിക്കോട്), ഹക്കീം എം.ടി(പാലക്കാട്), ടി.പി ഫിദ(മലപ്പുറം)-MSF New Kerala State Committee.

Also read: