09/09/2026
[fontresizer_tawhidurrahmandear_widget]

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

 കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കും. മുഖ്യമന്ത്രി വി.ഡി സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

2023 മാർച്ച് 13-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ശസ്ത്രക്രിയക്കായി എത്തിയ യുവതിയെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐ.സി.യുവിലേക്ക് മാറ്റുന്നതിനിടെ അറ്റൻഡറായിരുന്ന എം.എം ശശീന്ദ്രൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംഭവത്തിൽ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശശീന്ദ്രനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. നിലവിൽ പീഡനക്കേസ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെയും, ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച കേസ് കുന്ദമംഗലം കോടതിയുടെയും പരിഗണനയിലാണ്.

പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെയും വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ ഉറപ്പുനൽകിയിരുന്നു. പുതിയ സർക്കാർ ചുമതലയേറ്റതിന് പിന്നാലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രി കെ. മുരളീധരനെയും ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കൊപ്പം ഇവർ നേരിൽ കണ്ട് പരാതി സമർപ്പിച്ചിരുന്നു. തന്റെ പരാതികളിൽ വേഗത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയതായി അതിജീവിത വ്യക്തമാക്കിയിരുന്നു.

Also read: