21/10/2026
[fontresizer_tawhidurrahmandear_widget]

പവർകട്ടിൽ ഒരു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

 പവർകട്ടിൽ ഒരു മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ പവർകട്ടിനെത്തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷാണ് ഇന്നലെ രാത്രി ലിഫ്റ്റിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയത്.

വടക്കഞ്ചേരി ടൗണിലെ ജിമ്മിലെ പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വൈദ്യുതി ബന്ധം നിലച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ മഹേഷ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിയുന്നത്.

വൈദ്യുതി തിരികെ വന്നിട്ടും ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. തുടർന്ന് വടക്കഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് യുവാവിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

Also read: