26/09/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണം’: തേജസ്വി യാദവ്

 ‘തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യം തകർക്കാനുള്ള ഉപകരണം മാത്രം; ബിഹാർ ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണം’: തേജസ്വി യാദവ്

തേജസ്വി യാദവ്

പട്‌ന: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനം (എസ്.ഐ.ആർ) വഴി അർഹരായ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ദേശീയ വർക്കിംഗ് പ്രസിഡന്റും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ക്രമക്കേടുകൾ വ്യക്തമായ സാഹചര്യത്തിൽ ബിഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർണമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ടർമാരെ ചേർക്കൽ, നീക്കം ചെയ്യൽ, തിരികെ ഉൾപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചിരുന്നുവെന്ന ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’ പത്രത്തിന്റെ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തേജസ്വിയുടെ രൂക്ഷ പ്രതികരണം.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോട് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും പ്രതികരണവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ സ്വന്തം ഭാഗം ശക്തമായി പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്ന് ചിരാഗ് പറഞ്ഞു.

Also read: