19/10/2026
[fontresizer_tawhidurrahmandear_widget]

‘എയിംസിന്റെ പേരിൽ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്,  ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല; തൃശൂരോ ആലപ്പുഴയോ പരിഗണിക്കണം’: സുരേഷ് ഗോപി

 ‘എയിംസിന്റെ പേരിൽ എന്നെ ഒരുപാട് ട്രോളിയിട്ടുണ്ട്,  ഞാൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല; തൃശൂരോ ആലപ്പുഴയോ പരിഗണിക്കണം’: സുരേഷ് ഗോപി

കോട്ടയം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി തൃശൂർ അല്ലെങ്കിൽ ആലപ്പുഴ എന്നീ ജില്ലകൾ പരിഗണിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോട്ടയത്ത് ചേർന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്. എയിംസ് വിഷയത്തിൽ താൻ ഏറെ ട്രോളുകൾ നേരിട്ടിട്ടുണ്ടെന്നും തന്റെ അറിവില്ലാതെ കേരളത്തിൽ പദ്ധതി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ സമർപ്പിച്ച ഒൻപത് സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് തൃശൂരിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്നും എയിംസിന് ഏറ്റവും മികച്ച സ്ഥലം തൃശൂരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂർ അല്ലെങ്കില്‍‍ ആലപ്പുഴയാണ് പരിഗണിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യോഗത്തിൽ എയിംസിനായി വെള്ളൂരിനെ പരിഗണിക്കണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അതേസമയം, എയിംസിനായി കുറ്റ്യാടിയിൽ 200 ഏക്കറോളം ഭൂമി നൽകിയിട്ടും കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ വൈകിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് പാലായിൽ ആരോപിച്ചു. വ്യവസായ വകുപ്പിന്റെ ഭൂമി ആരോഗ്യ വകുപ്പിന്റെ പേരിലേക്ക് മാറ്റി നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ പൂർത്തിയാക്കി വിവരമറിയിച്ചിട്ടും പിന്നീട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: