19/10/2026
[fontresizer_tawhidurrahmandear_widget]

‘ഫ്രണ്ട്…നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? ജാധിപത്യത്തെ കൊലചെയ്യാൻ അനുവദിക്കില്ല; ഇത് നീണ്ടൊരു പോരാട്ടമാണ്, ഗെയിം ഓൺ’: പ്രകാശ് രാജ്

 ‘ഫ്രണ്ട്…നിങ്ങൾ ഭയപ്പെടുന്നുണ്ടല്ലേ? ജാധിപത്യത്തെ കൊലചെയ്യാൻ അനുവദിക്കില്ല; ഇത് നീണ്ടൊരു പോരാട്ടമാണ്, ഗെയിം ഓൺ’: പ്രകാശ് രാജ്

പ്രകാശ് രാജ്

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ നേതാക്കളെയും സമരക്കാരെയും പോലീസ് വ്യാപകമായി കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പൗരന്മാരുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ നിന്ന് അധികാരികൾ എത്രകാലം ഒളിച്ചോടുമെന്ന് ചോദ്യമുന്നയിച്ച അദ്ദേഹം, ഇത് നീണ്ടൊരു പോരാട്ടമാണെന്നും തങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ തടഞ്ഞതും വിമാനത്തിനുള്ളിൽവെച്ച് സിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.

“എന്താണ് ഈ കോലാഹലം? യുവാക്കളെ വിമാനത്തിൽനിന്നും വീടുകളിൽനിന്നും തടങ്കലിൽ വെക്കുകയോ? പ്രതിഷേധ സ്ഥലത്തേക്ക് എത്താൻ പോലും അനുവദിക്കാതിരിക്കുകയാണോ നിങ്ങൾ? നിങ്ങൾ ഞങ്ങളുടെ ശബ്ദമല്ല അടപ്പിച്ചത്, മറിച്ച് നിങ്ങളെത്തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാധിപത്യത്തെ കൊലചെയ്യാൻ നിങ്ങളെ അനുവദിക്കില്ല, ഇത് നീണ്ടൊരു പോരാട്ടമാണ്, ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും…ഇനിയാണ് കളി ആരംഭിക്കുന്നത്…” എന്ന് പ്രകാശ് രാജ് വീഡിയോയിൽ താക്കീതുനൽകി.

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചതും നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചതും രാജ്യത്തുടനീളം കനത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കനത്ത പോലീസ് കാവലും വ്യാപക അറസ്റ്റുമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മമതാ ബാനർജി, അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ നേതാക്കളെയും സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയടക്കം ആയിരത്തോളം പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Also read: