ട്രായ് നിർദേശത്തിന് പിന്നാലെ വോയ്സ് ഓൺലി പ്ലാനുകളുമായി എയർടെൽ; 185 രൂപ മുതൽ കൃത്യം 30 ദിവസത്തെ പ്രീപേയ്ഡ് നിരക്കുകൾ
ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്കായി പുതിയ പ്രീപേയ്ഡ് ‘വോയ്സ് ഓൺലി’ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമ ഭേദഗതിക്ക് പിന്നാലെയാണ് കമ്പനിയുടെ നടപടി. 185, 203, 206 രൂപ നിരക്കുകളിലുള്ള മൂന്ന് പുതിയ പ്ലാനുകളാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇൻ്റർനെറ്റ് ആവശ്യമില്ലാതെ ഫോൺ കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമാണ് പ്ലാനുകൾ. സാധാരണ ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാനുകളെ അപേക്ഷിച്ച് ഇതിന് നിരക്ക് വളരെ കുറവായിരിക്കും. പുതിയ പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും.
പ്ലാനുകളുടെ വിവരങ്ങൾ
- 185 രൂപ പ്ലാൻ: 28 ദിവസമാണ് വാലിഡിറ്റി.
- 203 രൂപ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും.
- 206 രൂപ പ്ലാൻ: ഒരു കൃത്യ കലണ്ടർ മാസത്തേക്കുള്ളതാണ് പ്ലാൻ. എല്ലാ മാസവും അതേ തീയതിയിൽ റീചാർജ് പുതുക്കാവുന്നതാണ്.
മൂന്ന് പ്ലാനുകളിലും പരിധിയില്ലാത്ത വോയിസ് കോളുകൾ, 300 എസ്.എം.എസ്, സൗജന്യ കോളർ ട്യൂൺ എന്നിവ ലഭ്യമാകും. 30 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വോയിസ്-എസ്എംഎസ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന ട്രായ് നിർദേശത്തെത്തുടർന്നാണ് ടെലികോം കമ്പനികൾ പുതിയ മാറ്റങ്ങൾ വരുത്തുന്നത്.