24/10/2026
[fontresizer_tawhidurrahmandear_widget]

‘ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ’: വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ; ദുഃഖകരമായ യാഥാർഥ്യമെന്ന് ദിയ കൃഷ്ണ

 ‘ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിംകൾ, കേരളം അപകടത്തിൽ’: വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ; ദുഃഖകരമായ യാഥാർഥ്യമെന്ന് ദിയ കൃഷ്ണ

കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ വർഗീയ വിദ്വേഷ പരാമർശങ്ങളുമായി ഉത്തരേന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. ‘ലിറ്റിചോക്കപ്പ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫോർട്ട് കൊച്ചിയിൽ മുസ്ലിംകളുടെ എണ്ണം കൂടുതലാണെന്നും കേരളം അപകടത്തിലാണെന്നും ആരോപിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്. കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഇൻഫ്ളുവൻസർ വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

കൊച്ചിയിലെ ‘കാശി ആർട്ട് കഫേ’യെ ലക്ഷ്യമിട്ടാണ് പ്രധാന വിമർശനം. കഫേയിൽ ഗാന്ധിക്കൊപ്പം ജിന്നയുടെ ചിത്രം വെച്ചിട്ടുണ്ടെന്നും പൂർണമായും ബീഫ് വിഭവങ്ങളാണ് നൽകുന്നതെന്നും ആരോപിച്ച ഇയാൾ, സ്ഥാപനത്തിന്റെ പേര് ‘കറാച്ചി ആർട്ട് കഫേ’ എന്ന് മാറ്റണമെന്നും പരിഹസിച്ചു. ഫോർട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവർമാരും മുസ്ലിംകളാണെന്നും പ്രദേശം പൂർണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നുമാണ് വീഡിയോയിലെ പ്രധാന അവകാശവാദം.

കേരളത്തിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ സർക്കാരിന് അറബ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് പ്രദേശവാസികളായ വലതുപക്ഷ ചിന്താഗതിക്കാർ തന്നോട് പറഞ്ഞതായി ഇയാൾ അവകാശപ്പെടുന്നു. മുൻപ് വർക്കലയെക്കുറിച്ച് ഇയാൾ ചെയ്ത വ്യാജ വീഡിയോയ്ക്കെതിരെ കേരള ആഭ്യന്തര വകുപ്പ് രംഗത്തുവന്നിരുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിദ്വേഷ വീഡിയോയ്ക്ക് താഴെ പിന്തുണയുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ രംഗത്തെത്തിയിട്ടുണ്ട്. “ദുഃഖകരമായ യാഥാർഥ്യം” എന്നാണ് ദിയ കൃഷ്ണ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

Also read: