29/10/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛനായിരുന്നു എല്ലാം, എഴുന്നേറ്റ് നിൽക്കാവുന്ന കാലത്തോളം നീതിക്കായി പോരാടും’: ജയബാലകൃഷ്ണന്റെ മകൾ

 ‘അച്ഛനായിരുന്നു എല്ലാം, എഴുന്നേറ്റ് നിൽക്കാവുന്ന കാലത്തോളം നീതിക്കായി പോരാടും’: ജയബാലകൃഷ്ണന്റെ മകൾ

കൊച്ചി: എഴുന്നേറ്റ് നിൽക്കാവുന്ന കാലത്തോളം നീതിക്കായി പോരാടുമെന്ന് ചേരാനല്ലൂരിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. ‘അച്ഛനായിരുന്നു എല്ലാം. അച്ഛൻ തന്ന ധൈര്യമാണ് തനിക്കുള്ളത്. മൈനറായ പ്രതികൾക്കുള്ള നിയമപരിരക്ഷകളിൽ മാറ്റംവരുത്തേണ്ട കാലമായി’. ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞെങ്കിലും നിയമപോരാട്ടങ്ങൾക്ക് തുടരുമെന്ന് ഭദ്രകീർത്തി കൂട്ടിച്ചേർത്തു.

പ്രതിയായ അഡീ. ജില്ല ജഡ്‌ജിയുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ജില്ല ജഡ്‌ജിയായതിനാൽ ഒളിവിൽ പോവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നീതി കിട്ടാത്തതിൽ നിരാശയുണ്ടെന്നും, ഒരടി പോലും പിന്നോട്ടില്ലെന്നും ജയബാലകൃഷ്ണണൻ്റെ കുടുംബം പ്രതികരിച്ചു. അതേസമയം, മകൻ വാഹനമോടിക്കുമെന്ന കാര്യം അറിയില്ലെന്നായിരുന്നു ജഡ്‌ജി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

Also read: