21/11/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യ സഖ്യത്തിൻ്റെ റാലിമൂലം 11,000 കോടിയുടെ നഷ്ടം, ആര് നികത്തും?’; ആരോപണവുമായി ഡൽഹിയിലെ വ്യാപാരി സംഘടന

 ‘ഇന്ത്യ സഖ്യത്തിൻ്റെ റാലിമൂലം 11,000 കോടിയുടെ നഷ്ടം, ആര് നികത്തും?’; ആരോപണവുമായി ഡൽഹിയിലെ വ്യാപാരി സംഘടന

ന്യൂഡൽഹി: ഞായറാഴ്ച ഇന്ത്യ സഖ്യം രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലിയെത്തുടർന്ന് ഡൽഹിയിലെ വ്യാപാരമേഖലയ്ക്ക് ഏകദേശം 10,000 മുതൽ 11,000 കോടി രൂപയുടെ വരെ വൻ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ). റാലി നടന്ന പ്രദേശത്തിന് സമീപമുള്ള 20 മുതൽ 25 വരെയുള്ള വിപണികളിലെ കച്ചവടത്തെ ഇത് പ്രതികൂലമായി ബാധിച്ചെന്നും ആ മേഖലയിലെ മൂന്ന് ലക്ഷത്തോളം കടകളിൽ രണ്ടര ലക്ഷത്തോളം സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതായും സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി.

ഡൽഹിക്ക് സമീപമുള്ള മറ്റ് നഗരങ്ങളിൽനിന്നുള്ള ഉപഭോക്താക്കൾ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ യാത്രാസംവിധാനങ്ങളെയും റാലി സാരമായി ബാധിച്ചതായി ബ്രിജേഷ് കൂട്ടിച്ചേർത്തു. സാധാരണ ദിവസങ്ങളിൽ വ്യാപാര ആവശ്യങ്ങൾക്കായി മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകളാണ് ഡൽഹിയിലെത്താറുള്ളത്. എന്നാൽ ഇത്തവണ അവർക്ക് എത്തുവാൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ ടെമ്പോകളും ട്രക്കുകളും അടക്കം അയ്യായിരത്തോളം ചരക്ക് വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെ വ്യവസായമേഖലകളിൽനിന്നും ട്രാൻസ്പോർട്ട് ഹബ്ബുകളിൽനിന്നും ഓൾഡ് ഡൽഹിയിലെയും സെൻട്രൽ ഡൽഹിയിലെയും മാർക്കറ്റുകളിലേക്കുള്ള സാധനങ്ങളുടെ നീക്കം പൂർണ്ണമായി നിലച്ചെന്നും അദ്ദേഹം ആരോപിച്ചു.

“ചരക്കുനീക്കം സമ്പൂർണമായി തടസ്സപ്പെട്ടു. ദീപാവലിക്കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്ന സമയത്ത്, ഈ വ്യാപാരകേന്ദ്രങ്ങളിൽനിന്നാകെ 10,000-12,000 കോടിരൂപയുടെ വിറ്റുവരവുണ്ടാകാറുണ്ട്. കടകൾ തുറന്നിരുന്നെങ്കിലും കച്ചവടമുണ്ടായിരുന്നില്ല. ആളുകളാരും വന്നില്ല. പതിനായിരം മുതൽ 11,000 കോടിയുടെ നഷ്ടമാണുണ്ടായത്. ഈ നഷ്ടത്തിന് ആര് പരിഹാരം നൽകും? ആര് ഇത് പരിഹരിക്കും. സംഘാടകർ ചെയ്യുമോ,”— എന്ന് ബ്രിജേഷ് ചോദ്യമുയർത്തി.

റാലി സംഘടിപ്പിക്കുമ്പോൾ അത് കച്ചവടത്തെയും വിപണിയെയും ബാധിക്കാനിടയുണ്ടെന്ന് മുൻകൂട്ടി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് സി.ടി.ഐ പലതവണ കത്ത് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Also read: