22/11/2026
[fontresizer_tawhidurrahmandear_widget]

‘റോഹിങ്ക്യൻ ജനതയ്ക്ക് നീതി ലഭിക്കണം; പലായനം ചെയ്യപ്പെട്ട 10 ലക്ഷത്തിലധികം അഭയാർഥികൾ ഇപ്പോഴും ദുരിതത്തിൽ, അവരെ ലോകം മറക്കില്ല’; മ്യാൻമറിനെതിരായ അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് മംദാനി

 ‘റോഹിങ്ക്യൻ ജനതയ്ക്ക് നീതി ലഭിക്കണം; പലായനം ചെയ്യപ്പെട്ട 10 ലക്ഷത്തിലധികം അഭയാർഥികൾ ഇപ്പോഴും ദുരിതത്തിൽ, അവരെ ലോകം മറക്കില്ല’; മ്യാൻമറിനെതിരായ അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് മംദാനി

ന്യൂയോർക്ക്: റോഹിങ്ക്യൻ ജനതയ്ക്കെതിരെ മ്യാൻമർ വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി. പലായനം ചെയ്യപ്പെട്ട പത്ത് ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികൾ ഇപ്പോഴും സ്വന്തം നാടും വീടും നഷ്ടപ്പെട്ട് കഴിയുകയാണെന്നും, അവരെ ലോകം മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഹിങ്ക്യൻ ജനത നീതി അർഹിക്കുന്നുവെന്നും മംദാനി എക്സിൽ കുറിച്ചു.

കുറഞ്ഞത് 10,000 പേരുടെയെങ്കിലും ജീവനെടുത്ത വംശഹത്യയ്ക്ക് ഒരു രാജ്യത്തെ കുറ്റക്കാരായി വിധിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനും ലോകം ഒറ്റക്കെട്ടായി മുന്നോട്ടുവന്നില്ലെങ്കിൽ ‘ഇനി ഒരിക്കലും ആവർത്തിക്കരുത്’ എന്ന വാക്കുകൾക്ക് യാതൊരു അർത്ഥവുമില്ലെന്നും മംദാനി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിൽ നിന്ന് ലോകത്തിന് മുഖംതിരിക്കാൻ അവസരം നൽകാതെ നിലകൊണ്ട ഗാംബിയയിലെ ജനങ്ങൾക്കും സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.

Also read: