25/11/2026
[fontresizer_tawhidurrahmandear_widget]

‘ബലാത്സംഗക്കേസില്‍ പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡ് കൈമാറാന്‍ മാങ്കൂട്ടത്തില്‍ ബാധ്യസ്ഥന്‍, ഭരണഘടനാ പരിരക്ഷയില്ല‘; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാർ ഹൈക്കോടതിയില്‍

 ‘ബലാത്സംഗക്കേസില്‍ പിടിച്ചെടുത്ത ഫോണുകളുടെ പാസ്‌വേഡ് കൈമാറാന്‍ മാങ്കൂട്ടത്തില്‍ ബാധ്യസ്ഥന്‍, ഭരണഘടനാ പരിരക്ഷയില്ല‘; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാർ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ കർശന നിലപാടുമായി സംസ്ഥാന സർക്കാർ. അന്വേഷണ സംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും, അത് നൽകാതിരിക്കാനുള്ള ഭരണഘടനാ പരിരക്ഷ അദ്ദേഹത്തിനില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാർ തങ്ങളുടെ നയം വ്യക്തമാക്കിയത്. അതേസമയം, ഈ വിഷയത്തിൽ ഭരണഘടനാപരമായ പരിരക്ഷ ലഭിക്കുമോ എന്ന നിയമപ്രശ്നം അമിക്കസ് ക്യൂറി പരിശോധിക്കും.

തിരുവല്ല പീഡനക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ട് മൊബൈൽ ഫോണുകൾ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തത്. തുടർന്ന്, ഫോണുകൾ തുറന്ന് പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥർ പാസ്‌വേഡ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ രാഹുൽ തയ്യാറായിരുന്നില്ല.

പാസ്‌വേഡ് കൈമാറുന്നത് താൻ തനിക്കെതിരെ തന്നെ തെളിവ് നൽകുന്നതിന് തുല്യമാണെന്നായിരുന്നു രാഹുലിന്റെ പ്രധാന വാദം. പാസ്‌വേഡ് വെളിപ്പെടുത്താതിരിക്കാൻ തനിക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെ തള്ളിക്കൊണ്ട്, പാസ്‌വേഡ് നൽകേണ്ടത് രാഹുലിന്റെ ബാധ്യതയാണെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.

Also read: