02/06/2026
[fontresizer_tawhidurrahmandear_widget]

ബുഖാറയിൽ ‘വൈറ്റ് കോട്ട്’ അണിഞ്ഞ് 2000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ; മെഡിക്കൽ പഠനത്തിന് പ്രൗഢമായ തുടക്കം

 ബുഖാറയിൽ ‘വൈറ്റ് കോട്ട്’ അണിഞ്ഞ് 2000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ; മെഡിക്കൽ പഠനത്തിന് പ്രൗഢമായ തുടക്കം

ബുഖാറ യൂനിവേഴ്സിറ്റിയിലെ പ്രതിജ്ഞാ ചടങ്ങില്‍നിന്ന്

ബുഖാറ: ഉസ്‌ബെക്കിസ്ഥാനിലെ പ്രശസ്തമായ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (BSMI) പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥികൾക്കായുള്ള പ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന ചടങ്ങിൽ, കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ 2000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ കോട്ട് അണിഞ്ഞ് വൈദ്യശാസ്ത്ര പഠനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.

യൂണിവേഴ്‌സിറ്റി റെക്ടർ പ്രൊഫസർ ഷുഖ്രത് തേഷായേവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആധുനിക മെഡിക്കൽ ലോകത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തരായ ഡോക്ടർമാരായി വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസവും സൗകര്യങ്ങളുമാണ് സർവ്വകലാശാല ഉറപ്പുനൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളുടെ ഏകോപനത്തിന് ഇന്റർനാഷണൽ സ്റ്റുഡന്റ്സ് കോർഡിനേറ്റർ ഫഹിമി കെ.പി നേതൃത്വം നൽകി. വൈസ് റെക്ടർ ലാസിസ് നിയാസോവ് പഠനസൗകര്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സഹകരണത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ ക്ഷേമത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന വൈസ് റെക്ടർ (യൂത്ത് അഫയേഴ്‌സ്) ഇസഡ്. ബഖ്രോണോവ, ഭാവി ഡോക്ടർമാർക്കുണ്ടാകേണ്ട സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് സംസാരിച്ചു.

വൈദ്യശാസ്ത്രത്തിന്റെ പിതാവായ അബു അലി ഇബ്നു സീനയുടെ (അവിസെന്ന) പേരിൽ അറിയപ്പെടുന്ന ഈ ക്യാമ്പസിൽ, പ്രതിജ്ഞാ ചടങ്ങിന് ശേഷം ഉസ്‌ബെക്ക് പാരമ്പര്യ കലാരൂപങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. ആറ് വർഷത്തെ എംബിബിഎസ് പഠനയാത്രയ്ക്കാണ് ഇതോടെ തുടക്കമായത്.

Also read: