02/06/2026
[fontresizer_tawhidurrahmandear_widget]

‘കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല’; സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടിയുമായി നടി റിനി ആൻ ജോർജ്

 ‘കണ്ണുകടിയുണ്ടായ കുലംകുത്തികൾ ഓരിയിട്ടു, അവർ കോൺഗ്രസുകാരല്ല’; സത്യപ്രതിജ്ഞാ ചടങ്ങിലെ കൂവലിന് മറുപടിയുമായി നടി റിനി ആൻ ജോർജ്

റിനി ആൻ ജോർജ്

തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തനിക്കെതിരെ ഉണ്ടായ കൂവലിന് പ്രതികരണവുമായി നടി റിനി ആൻ ജോർജ്. സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ റിനിക്കെതിരെ കൂവി വിളിച്ചത്. എന്നാൽ ഈ പ്രതിഷേധങ്ങളെ ഒട്ടും പ്രകോപിതയാകാതെ ചിരിച്ചുകൊണ്ട് നേരിട്ട് നടന്നുനീങ്ങുന്ന റിനിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൻ്റെ ഔദ്യോഗിക പ്രതികരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു റിനിയുടെ പ്രതികരണം. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സുദിനങ്ങളിലൊന്നായിരുന്നു മേയ് 18 എന്ന് പറഞ്ഞുകൊണ്ടാണ് റിനിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഏറെ സ്നേഹപൂർവ്വം ‘എംഎൽഎ’ എന്ന് വിളിച്ചിരുന്ന വ്യക്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്റെ വലിയൊരു സ്വ‌പ്നസാക്ഷാത്കാരമായിരുന്നു എന്ന് അവർ കുറിച്ചു. ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിനൊപ്പം ഒട്ടേറെ ദേശീയ നേതാക്കളെ അപ്രതീക്ഷിതമായി നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചതായും റിനി വ്യക്തമാക്കി.

ഇതെല്ലാം കണ്ട് കണ്ണുകടി ഉണ്ടായ ചില കുലംകുത്തികളാണ് തനിക്കെതിരെ ഓരിയിട്ടതെന്നും, അതിനെ താൻ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നുവെന്നും അവർ തുറന്നടിച്ചു. തന്നെ കൂവിവിളിച്ചവർ കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും കാരണം യഥാർത്ഥ കോൺഗ്രസുകാർ തന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും അവർ കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ തന്നെ കോൺഗ്രസുകാർ ആട്ടിയോടിച്ചു എന്ന് വരുത്തിതീർക്കാൻ വ്യാജപ്രചാരണം നടത്തുന്നവർക്കായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രവും റിനി ആൻ ജോർജ് തന്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ഈ പോസ്റ്റിന് താഴെയും റിനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപങ്ങളും തുടരുകയാണ്. നിരവധി പേരാണ് പരിഹാസ കമന്റുകളുമായി രംഗത്തെത്തുന്നത്. മുൻപ് ബലാത്സംഗ കേസിൽ പ്രതിയായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യ വെളിപ്പെടുത്തൽ നടത്തിയത് റിനി ആൻ ജോർജ് ആയിരുന്നു.

Also read: