27/03/2026
[fontresizer_tawhidurrahmandear_widget]

ഇമാം ഷാഫി ജൽസ സമാപിച്ചു

 ഇമാം ഷാഫി ജൽസ സമാപിച്ചു

കാസർകോട്: വിശ്രുത ഇസ്‍ലാമിക പണ്ഡിതൻ ഇമാം ഷാഫിയുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് കുമ്പള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയിൽ നടന്നുവന്ന വാർഷിക ജൽസയ്ക്ക് ഉജ്ജ്വല പരിസമാപ്തി. ‘സീറ ഇമാം ഷാഫി’ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളനത്തിൽ മതപഠന ക്ലാസുകളും ആത്മീയ സദസ്സുകളും നടന്നു.

സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ അബ്ദുൽ ഖാദിർ ഖാസിമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ഡോ. ഇസ്സുദ്ദീന്‍ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്കള പ്രാർത്ഥനയ്ക്കു നേതൃത്വം നല്‍കി. കെ. അറബി ഹാജി കുമ്പള പതാക ഉയർത്തി.

ഇമാം ഷാഫി മൗലിദ് പാരായണം, ഖത്മുൽ ഖുർആൻ സദസ്സ്, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ വാർഷിക ജൽസയുടെ ഭാഗമായി നടന്നു. സഫ്‌വാന്‍ തങ്ങൾ ഏഴിമല, കെ.എൽ അബ്ദുൽ ഖാദിർ ഖാസിമി, സ്വാലിഹ് മുസ്ലിയാർ ചൗക്കി, ഡോ. ഫസൽ റഹ്മാൻ തളങ്കര, അസീസ് ഫൈസി, ഗഫൂർ ഹാജി എരിയാൽ തുടങ്ങി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Also read: