04/03/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛാ, അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു; നാളെ സംസാരിക്കാം’-നൊമ്പരമായി ആ അവസാന കോൾ, നെഞ്ചുപൊട്ടി പിതാവ്

 ‘അച്ഛാ, അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു; നാളെ സംസാരിക്കാം’-നൊമ്പരമായി ആ അവസാന കോൾ, നെഞ്ചുപൊട്ടി പിതാവ്

പിങ്കി അജിത് പവാറിനൊപ്പം

മുംബൈ: ‘പപ്പാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോവുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം ഞാൻ നാന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം…’- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഫ്‌ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലിയുടെ അവസാന വാക്കുകളാണിത്.

മുംബൈ വർളി സ്വദേശിയായ പിങ്കി മാലി അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പിതാവ് ശിവകുമാർ മാലിയെ ഫോണിൽ വിളിച്ചിരുന്നു. ‘ജോലി കഴിഞ്ഞ് നാളെ സംസാരിക്കാമെന്ന് ഞാൻ അവളോട് പറഞ്ഞു. എന്നാൽ ആ നാളെ ഒരിക്കലും വന്നില്ല’- നെഞ്ചുപൊട്ടുന്ന വേദനയോടെ ശിവകുമാർ പറയുന്നു. തനിക്ക് സാങ്കേതിക കാര്യങ്ങളൊന്നും അറിയില്ലെന്നും, മകളുടെ മൃതദേഹം വിട്ടുകിട്ടിയാൽ മാത്രം മതിയെന്നും അന്ത്യകർമങ്ങൾ മാന്യമായി നടത്തണമെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു. അടുത്ത കാലത്തായി അജിത് പവാറിന്റെ യാത്രകളിൽ പിങ്കിയായിരുന്നു സ്ഥിരമായി അനുഗമിച്ചിരുന്നത്.

ഇന്നു രാവിലെ 8.10-ന് മുംബൈയിൽനിന്ന് പുറപ്പെട്ട വി.എസ്.ആർ വെഞ്ചേഴ്‌സിന്റെ ലിയർജെറ്റ് 45 വിമാനമാണ് 8.50-ഓടെ ബാരാമതി വിമാനത്താവളത്തിന് സമീപം തകർന്നുവീണത്. അജിത് പവാറിനെ കൂടാതെ പിങ്കി മാലി, പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, കോ-പൈലറ്റ് ശാംഭവി പഥക് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

ഫെബ്രുവരി അഞ്ചിനു നടക്കാനിരിക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൂനെയിലെ നാല് റാലികളിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു അജിത് പവാർ. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘം ഡൽഹിയിൽനിന്ന് തിരിച്ചിട്ടുണ്ട്.

Also read: