04/03/2026
[fontresizer_tawhidurrahmandear_widget]

മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

 മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് 62 കാരിയായ സുനേത്ര പവാർ. ‘അജിത് ദാദാ അമർ രഹേ’ എന്ന മുദ്രാവാക്യങ്ങൾക്കിടയിലാണ് അവർ അധികാരമേറ്റത്.

നേരത്തെ നടന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബലാണ് സുനേത്രയുടെ പേര് നിർദ്ദേശിച്ചത്. 40 എംഎൽഎമാരും ഇതിനെ ഏകകണ്ഠമായി പിന്തുണച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിലവിൽ നിയമസഭാംഗമല്ലാത്ത സുനേത്രയ്ക്ക് ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

അജിത് പവാറിന്റെ വിയോഗത്തിന് പിന്നാലെ എൻസിപിയിലെ ഇരു വിഭാഗങ്ങളും ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്ന് ശരദ് പവാർ വെളിപ്പെടുത്തി. ഫെബ്രുവരി 12ന് ലയനം ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ സുനേത്രയുടെ സ്ഥാനാരോഹണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ധനകാര്യം ഉൾപ്പെടെയുള്ള വകുപ്പുകൾ സുനേത്രയ്ക്ക് നൽകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.

Also read: