11/05/2026
[fontresizer_tawhidurrahmandear_widget]

മിസൈലുകളും ഡ്രോണുകളും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ച് ഹൂത്തികൾ; ഇറാനെ ആക്രമിച്ചാൽ യുഎസ്-ഇസ്രയേൽ കപ്പലുകൾ കടലിൽ മുക്കാൻ നീക്കം

 മിസൈലുകളും ഡ്രോണുകളും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ച് ഹൂത്തികൾ; ഇറാനെ ആക്രമിച്ചാൽ യുഎസ്-ഇസ്രയേൽ കപ്പലുകൾ കടലിൽ മുക്കാൻ നീക്കം

സൻആ: അമേരിക്ക ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ ഇസ്രയേലിനും അമേരിക്കൻ കപ്പലുകൾക്കും എതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ യമനിലെ ഹൂത്തികൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ‘കാൻ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഹൂത്തികൾ സജ്ജമാണെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ സുരക്ഷാ സേന.

ഇറാനെതിരായ ആക്രമണമുണ്ടായാൽ പ്രതികരിക്കാനായി ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ തന്ത്രപ്രധാനമായ ഇടങ്ങളിലേക്ക് നീക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൂത്തികൾക്കെതിരെ പോരാടുന്ന യമനിലെ മറ്റൊരു വിഭാഗം, ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്കയ്ക്കു രഹസ്യവിവരം കൈമാറിയിട്ടുണ്ട്.

അതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായകമായ ആണവ ചർച്ചകൾക്ക് ഒമാനിലെ മസ്‌കത്ത് വേദിയാകുകയാണ്. നാളെ രാവിലെ 10 മണിക്ക് ചർച്ചകൾ നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.

ആണവ വിഷയങ്ങൾക്ക് പുറമെ ഇറാന്റെ മിസൈൽ പദ്ധതികളും ചർച്ച ചെയ്യണമെന്നായിരുന്നു അമേരിക്കയുടെ ആദ്യ നിലപാട്. എന്നാൽ, അറബ് മധ്യസ്ഥരുടെ ഇടപെടലിനെ തുടർന്ന്, ആണവ ചർച്ചകൾക്ക് മുൻഗണന നൽകാൻ അമേരിക്ക സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. എങ്കിലും മറ്റ് വിഷയങ്ങളിലെ ചർച്ചകൾ പിന്നീട് നടക്കണമെന്ന നിലപാടിൽ അമേരിക്ക മാറ്റം വരുത്തിയിട്ടില്ല.

Also read: