വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ [&Read More
Tags :Abbas Araghchi
തെഹ്റാൻ: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തിയാണ്’ എന്ന കാറ്റ്സിന്റെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് അരാഗ്‌ചിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തമാണെന്നും അതെല്ലാം എല്ലാവർക്കും കാണാവുന്നതാണെന്നും അരാഗ്‌ചി പറഞ്ഞു. ‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം [&Read More
‘മറ്റൊരു കക്ഷിയും ഇടപെടരുത്’, ഹോർമുസ് 30 ദിവസം പൂർണ്ണമായും ഇറാന്റെ നിയന്ത്രണത്തിലെന്ന് അരാഗ്ചി
തെഹ്റാൻ: ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്ക് 30 ദിവസം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി. ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിൽ എല്ലാ കക്ഷികളും ഇടപെടരുതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അഭ്യർത്ഥിച്ചു. ബാഗ്‌ദാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അരാഗിയുടെ പ്രതികരണം. അവലംബിച്ച വാർത്തകൾ പ്രകാരം ഇരു പക്ഷവും ആക്രമണം നടന്ന ജൂൺ 26 മുതൽ 28 വരെ, രണ്ട് വ്യത്യസ്ത സമയപരിധികളിലായി ആകെ 48 ഇന്ധന കപ്പലുകൾ കടലിടുക്ക് [&Read More
ഖാംനഇ കൊല്ലപ്പെടുമ്പോൾ ഞാൻ തൊട്ടരികെ ഉണ്ടായിരുന്നു; ഭീഷണി ഉണ്ടായിട്ടും അദ്ദേഹം ബങ്കറിലേക്ക് മാറിയില്ല-അബ്ബാസ്
തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ശത്രുക്കളുടെ ആക്രമണ ഭീഷണി മുന്നിലുണ്ടായിട്ടും സുരക്ഷിതമായ ഭൂഗർഭ ബങ്കറിലേക്ക് മാറാൻ ഖാംനഇ തയ്യാറായില്ലെന്ന് അരാഗ്ചി വെളിപ്പെടുത്തി. മിസൈൽ വന്ന് പതിക്കുമ്പോൾ താൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഉണ്ടായിരുന്നു. ജനീവ ചർച്ച കഴിഞ്ഞു തിരിച്ചെത്തി വിശദാംശങ്ങൾ പരമോന്നത നേതാവിനെ അറിയിക്കാൻ എത്തിയതായിരുന്നു താനെന്നും ഇറാൻ വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. ലബനീസ് മാധ്യമമായ ‘അൽ മയാദീന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്, ഖാംനഇയുടെ [&Read More
മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്‌തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി. ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ [&Read More
തെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പാകിസ്താനെ മധ്യസ്ഥനായി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇറാൻ.പാകിസ്താൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും അമേരിക്കൻ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാRead More
‘പ്രതിരോധം തകരില്ല, ഇറാന്റേത് നേതാക്കളില്ലാതെ പ്രവർത്തിക്കുന്ന മൊസൈക് ഡിഫൻസ് സിസ്റ്റം’ വിദേശകാര്യമന്ത്രി അബ്ബാസ്
നേതാക്കൾ കൊല്ലപ്പെട്ടാലും ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകരില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.Read More
ഖുദ്സ് ദിന റാലിയിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടന്ന് ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ; അരാഗ്ചിയും അലി
തെഹ്റാൻ: ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നുവെന്നും നേതാക്കൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്നുമുള്ള അമേരിക്കൻRead More
തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More