28/04/2026
[fontresizer_tawhidurrahmandear_widget]

‘ഇറാനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും’; സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്ന് പുടിൻ

 ‘ഇറാനെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും’; സമാധാനം പുന:സ്ഥാപിക്കപ്പെടുമെന്ന് പുടിൻ

മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്‌സ്‌ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്‌തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി.

ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ നിലകൊള്ളുമെന്ന് പുടിൻ ഉറപ്പുനൽകി. റഷ്യയുടെ അചഞ്ചലമായ പിന്തുണയ്ക്ക് അരാഗ്‌ചി നന്ദി രേഖപ്പെടുത്തി. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ പോരാട്ടം തുടരുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ, ഒമാൻ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലെത്തിയത്.

Also read: