02/03/2026
[fontresizer_tawhidurrahmandear_widget]

ഗുണ്ടാപിരിവ് നൽകിയില്ല: സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം, ബലമായി ചുംബിച്ചു; കാപ്പാ കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

 ഗുണ്ടാപിരിവ് നൽകിയില്ല: സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം, ബലമായി ചുംബിച്ചു; കാപ്പാ കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട: ഗുണ്ടാപിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിക്കു നേരെ അതിക്രമം. സ്പാ നടത്തിപ്പുകാരിയെ മർദ്ദിക്കുകയും ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ചെയ്തു. പത്തനംതിട്ട തിരുവല്ലയിൽ ഈ മാസം ഒന്നിനാണ് സംഭവം നടന്നത്. കേസിൽ കാപ്പാ കേസ് പ്രതിയായ ‘മരണം സുബിൻ’ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഉച്ചയ്ക്ക് സ്പായിലെത്തിയ പ്രതികൾ 50,000 രൂപയാണ് ഗുണ്ടാപിരിവായി ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ സ്ഥാപനത്തിന്റെ കതകടച്ച് ജീവനക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ ജീവനക്കാരിയെ ബലമായി ചുംബിക്കുകയും ഉടമയെ മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവം നടന്ന ദിവസം തന്നെ ഇരകൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുബിനും സംഘവും പിടിയിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർ ഒളിവിലാണ്, ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി തിരുവല്ല പൊലീസ് അറിയിച്ചു.

Also read: