02/03/2026
[fontresizer_tawhidurrahmandear_widget]

ആളൊഴിഞ്ഞ് ദീപകിന്റെ ജിം; 150 മെമ്പർമാരിൽ അവശേഷിക്കുന്നത് 15 പേർ മാത്രം, അപ്രഖ്യാപിത വിലക്ക്

 ആളൊഴിഞ്ഞ് ദീപകിന്റെ ജിം; 150 മെമ്പർമാരിൽ അവശേഷിക്കുന്നത് 15 പേർ മാത്രം, അപ്രഖ്യാപിത വിലക്ക്

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു.

150-ഓളം അംഗങ്ങൾ നിത്യേന എത്തിയിരുന്ന ജിമ്മിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളതെന്ന് ദീപക് ‘ഇന്ത്യൻ എക്‌സ്പ്രസി’നോട് പറഞ്ഞു. 40,000 രൂപ വാടകയുള്ള കെട്ടിടത്തിലാണ് ജിം പ്രവർത്തിക്കുന്നത്. കൂടാതെ 16,000 രൂപയുടെ ഭവനവായ്പയും പ്രതിമാസം തിരിച്ചടയ്ക്കാനുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇതോടെ പ്രതിസന്ധിയിലായതെന്നും അദ്ദേഹം പറഞ്ഞു.

‘നാട്ടുകാർ ഭയത്തിലാണ്. പോയവർ തിരികെ വരാൻ മടിക്കുകയാണ്. എനിക്കത് മനസ്സിലാക്കാനാകും. സത്യസന്ധതയ്ക്ക് ചിലപ്പോൾ വലിയ വില നൽകേണ്ടി വരും’- ദീപക് കുമാർ കൂട്ടിച്ചേർത്തു.

അതിനിടെ, ജോൺ ബ്രിട്ടാസ് എം.പി കോട്ദ്വാറിലെത്തി ദീപക്കിന് ഐക്യദാർഢ്യം അറിയിച്ചു. പാർക്കിൻസൺസ് രോഗബാധിതനായ വയോധികൻ വക്കീൽ അഹമ്മദിനെയും ദീപക്കിനെയും അദ്ദേഹം സന്ദർശിച്ചു. വർഗീയ ശക്തികളുടെ ഭീഷണി കാരണം വിജനമായ ജിമ്മിൽ താൻ അംഗത്വമെടുത്തതായി ബ്രിട്ടാസ് എക്‌സിൽ കുറിച്ചു.

Also read: