27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Communal Harmony

India

ജമാ മസ്ജിദിൽ കാരുണ്യത്തിന്റെ മഹാപ്രവാഹം; അപൂർവ രോഗം ബാധിച്ച കുരുന്നിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ചത്

ന്യൂഡൽഹി: വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വാർത്തകൾക്കിടയിൽ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയ്ക്കു സാക്ഷിയായി രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ജമാ മസ്ജിദ് അങ്കണം(Read More

Kerala

ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി പള്ളി സെക്രട്ടറി

ക്ഷേത്രത്തിന് നാഗത്തറ നിർമിക്കാൻ ഭൂമി വിട്ടുനൽകി താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തനും പള്ളി സെക്രട്ടറിയുമായ വി.പി.ഒ അസ്‌കർ.Read More

Main story

‘ഇന്ത്യ ഞങ്ങളുടേത്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്‌ക്കോളൂ’; കാസർകോട് കലാപമുണ്ടാക്കാൻ ശ്രമിച്ചതിന് യുവതിക്കെതിരെ കേസ്

കാസർകോട്: “ഇന്ത്യ ഞങ്ങളുടേതാണ്, നിങ്ങൾ പാകിസ്താനിലേക്ക് പൊയ്ക്കോളൂ” എന്ന് ആക്രോശിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച യുവതിക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. പൂച്ചക്കാട് സ്വദേശിനി ചന്ദ്രവതിക്കെതിരെയാണ് നടപടി. കഴിഞ്ഞ നാലാം തീയതി വൈകീട്ട് പൂച്ചക്കാട് അങ്കണവാടിക്ക് സമീപത്താണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനം നടത്താനെത്തിയ യുഡിഎഫ് പ്രവർത്തകരായ യുവാക്കളെ ചന്ദ്രവതി തടയുകയും അധിക്ഷേപിക്കുകയുമായിരുന്നു. മുക്കൂട് സ്വദേശി പി. മുഹമ്മദ് അസ്‌കറാണ് പോലീസിൽ പരാതി നൽകിയത്. യുവാക്കളെ വർഗീയമായി അധിക്ഷേപിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. പ്രദേശത്ത് മനഃപൂർവം [&Read More

India

മുസ്‌ലിമിന്റെ ഭക്ഷണം എല്ലാവർക്കും നൽകും, ഭഗവാൻ എന്നല്ലേ പേര്, കഴിക്കൂ; ഗാസിയാബാദിലെ വിദ്വേഷത്തിന്

മുംബൈ: ‘എല്ലാവരും മനുഷ്യരാണ്, വരൂ കഴിക്കൂ’, മുംബൈ തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യവെ യുവാക്കൾ പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭക്ഷണവിതരണത്തിനിടെ ബിജെപി നേതാവ് മുസ് ലിംകളെ മാറ്റിനിർത്തിയ സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ജാതി,മത ഭേദമന്യേ എല്ലാവർക്കും ഭക്ഷണം വെള്ളവും വിതരണം ചെയ്തത്. ‘മുസ്ലിം നൽകുന്ന ഭക്ഷണം എല്ലാവർക്കുമുള്ളതാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവിടെ എത്തിയ ഭഗവാൻ എന്ന വ്യക്തിയെ സ്‌നേഹപൂർവ്വം അദ്ദേഹം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നത് ദൃശ്യങ്ങളിൽ [&Read More

Kerala

ഉണ്ണിക്കണ്ണന് മുന്നിൽ ചിക്കൻ മന്തിയുമായി വിഷു പോസ്റ്റർ; അങ്ങാടിപ്പുറത്ത് ഹോട്ടൽ ഉടമകൾക്കെതിരെ കേസ്

മലപ്പുറം: വിഷുദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം ചിക്കൻ മന്തി ഉൾപ്പെടുത്തിയ സംഭവത്തിൽ മലപ്പുറം അങ്ങാടിപ്പുറത്ത് ഹോട്ടലുടമകൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവർത്തിക്കുന്ന ‘യമാമ ഷവായ’ ഹോട്ടലിന്റെ ഉടമകൾക്കെതിരെയാണ് മങ്കട പൊലീസ് നടപടിയെടുത്തത്. മയിൽപീലി ചൂടിയ ഉണ്ണിക്കണ്ണൻ മന്തി പ്ലേറ്റിന് മുന്നിൽ ഇരിക്കുന്ന തരത്തിലുള്ള ചിത്രം ഈ മാസം 14 മുതൽ 17 വരെ ഹോട്ടലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിച്ചിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന കണ്ടെത്തലിനെത്തുടർന്ന്, കലാപ ആഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി [&Read More

Kerala

‘റിയൽ മലപ്പുറം സ്റ്റോറി’; രമേശ് നമ്പ്യാർക്ക് അന്ത്യയാത്രയേകി അയൽവാസി ഹമീദിന്റെ വീട്

പെരിന്തൽമണ്ണ: വർഗീയതയുടെയും വേർതിരിവുകളുടെയും കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക തീർത്ത് മലപ്പുറം പെരിന്തൽമണ്ണ. അന്തരിച്ച മുൻ എം.എൽ.എ പി. ഗോവിന്ദൻ നമ്പ്യാരുടെ മകൻ രമേശ് നമ്പ്യാരുടെ (67) അന്ത്യോപചാര ചടങ്ങുകൾക്കാണ് അയൽവാസിയായ ഓട്ടോ ഡ്രൈവർ ഹമീദിന്റെ വീട് വേദിയായത്. വാടക ക്വാർട്ടേഴ്‌സിലെ സൗകര്യക്കുറവ് പരിഗണിച്ച് ഹമീദും മകൻ നിഷാമും മുന്നോട്ടുവരികയായിരുന്നു. കഴിഞ്ഞദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് രമേശ് നമ്പ്യാർ അന്തരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വാടകവീട്ടിലെത്തിച്ചപ്പോഴാണ് സ്ഥലപരിമിതി തടസ്സമായത്. ഉടൻ തന്നെ ഹമീദ് തന്റെ [&Read More

India

പശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം; വർഗീയ സംഘർഷ സാധ്യതയെന്ന്

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാനുനേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം. വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28Read More

Main story

ദീപക് കുമാറിന് പിന്തുണയുമായി 15 സുപ്രീം കോടതി അഭിഭാഷകർ; ജിമ്മിൽ അംഗത്വമെടുത്തു, സൗജന്യ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ ഹിന്ദുത്വ സംഘത്തിൽനിന്ന് മുസ്ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഭീഷണി നേരിടുന്ന ജിം ഉടമ ദീപക് കുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകർ. വിദ്വേഷ പ്രചാരണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ദീപക്കിന്റെ ‘ഹൾക്ക്’ ജിമ്മിൽ 15 മുതിർന്ന അഭിഭാഷകർ അംഗത്വമെടുത്തു. ജനുവരി 26Read More

Main story

‘ഹിന്ദു രക്ഷാദൾ പ്രവർത്തകർ നാളെ കോട്‌വാറിലേക്ക് വരുന്നു; ദീപക്കിന്റെ മുസ്‌ലിം പ്രേമം ഞങ്ങൾ

ലഖ്‌നൗ: കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ വർഗീയ വിദ്വേഷത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തിയ ഉത്തരാഖണ്ഡ് കോട്‌വാറിലെ ജിം ഉടമ ദീപക് കുമാറിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ വധഭീഷണി. ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയാണ് ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ദീപക്കിനെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവനെ ശരിയാക്കുമെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിനെ കാഴ്ചക്കാരാക്കിയാണ് ഇയാളുടെ വധഭീഷണിയെന്നതാണ് ഏറെ ഗൗരവതരം. അതേസമയം, പിങ്കി ചൗധരിയെ പോലീസ് കരുതൽ തടങ്കലിലാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോട്വാറിലെ ദീപക്കിന്റെ ‘ഹൾക്ക് [&Read More

India

‘മുഹമ്മദ് ദീപക്കിനെ വധിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം’; ഭീഷണി മുഴക്കി യുവാവ്, കേസ്

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ [&Read More