07/03/2026
[fontresizer_tawhidurrahmandear_widget]

ആഗോള അയ്യപ്പസംഗമത്തിൽ നഷ്ടം 3.4 കോടി; ദേവസ്വം കൊടുത്ത രണ്ടുകോടി തിരികെ ലഭിച്ചില്ല

 ആഗോള അയ്യപ്പസംഗമത്തിൽ നഷ്ടം 3.4 കോടി; ദേവസ്വം കൊടുത്ത രണ്ടുകോടി തിരികെ ലഭിച്ചില്ല

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പൂർണമായും സ്‌പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്‌പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്‌പോൺസർഷിപ്പ് ലഭിക്കാത്തത് തിരിച്ചടിയായി. സർക്കാരിന് ഇതിൽ പങ്കില്ലെന്ന വാദങ്ങൾക്കിടെ, മുറിവാടക ഇനത്തിൽ 37 ലക്ഷത്തിലധികം രൂപയുടെ ബില്ല് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറുടെ പേരിലാണ് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിലവിൽ 3.4 കോടി രൂപയുടെ കടബാധ്യത സംഗമവുമായി ബന്ധപ്പെട്ടുണ്ടെന്നാണ് കണക്കുകൾ. അഞ്ച് കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് എട്ട് കോടിയോളം രൂപയാണ് ആകെ ചെലവ്. കൂടാതെ, ടെൻഡർ നടപടികളില്ലാതെയാണ് കരാർ നൽകിയതെന്നും കലാപരിപാടികളുടെ വൗച്ചറുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിനാണ് കരാർ നൽകിയിരുന്നത്. ഉപകരാറുകളുടെ ബില്ലുകൾ ഹാജരാക്കാത്തതും ഓഡിറ്റിങ്ങിൽ പരാമർശിക്കുന്നുണ്ട്.

Also read: