04/03/2026
[fontresizer_tawhidurrahmandear_widget]

യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

 യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു

പട്‌ന : ബിഹാർ പോലീസ് സെലക്ഷനിലേക്ക് തയാറെടുക്കുന്ന 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ഫെബ്രുവരി 7ന് സമസ്തിപൂരിലെ പടോരി എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. ജോഡി പോക്ഹർ നിവാസിയായ നിതീഷ് കുമാറിനെയാണ് തട്ടിക്കൊണ്ടു പോയത്. ശേഷം യുവാവിന് മയക്കുമരുന്ന് നൽകി മർദ്ദിച്ച ശേഷം ഒരു ക്ഷേത്രത്തിൽ എത്തിച്ച് താലി കെട്ടിക്കുകയായിരുന്നു.

അവശനായ യുവാവിനെക്കൊണ്ട് വിവാഹ ചടങ്ങുകൾ ചെയ്യിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് ശേഷം ദിവസങ്ങളോളം യുവാവിനെ പെൺകുട്ടിയുടെ വീട്ടിൽ പൂട്ടിയിട്ടു. ഫെബ്രുവരി ഏഴാം തീയതി ലൈബ്രറിയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷിനെ തട്ടിക്കൊണ്ടുപോയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ അമ്മ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്യേഷണത്തിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

ബിഹാറിലെ ഗ്രാമപ്രദേശങ്ങളിൽ ‘പക്ഡുവ വിവാഹ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം തട്ടിക്കൊണ്ടുപോയുള്ള വിവാഹങ്ങൾ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Also read: