07/03/2026
[fontresizer_tawhidurrahmandear_widget]

പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

 പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം

സിയാറ്റിൽ : പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും. മൂന്ന് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സിയാറ്റിൽ നഗരസഭയുമായി ഒത്തുതീർപ്പിലെത്തിയത്. 2023 ജനുവരി 23ന് നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന ജാഹ്‌നവി കണ്ടുലയെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പോലീസ് കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പോലീസ് ഓഫീസർ കെവിൻ ഡേവ് മറ്റൊരു അടിയന്തിര ആവശ്യത്തിന് പോവുമ്പോഴാണ് അപടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായി ജാഹ്‌നവി തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്ന ലക്ഷ്യവുമായാണ് അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയത്.

സിയാറ്റിൽ നഗരസഭയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ജാഹ്‌നവിയുടെ കുടുംബം നൽകിയ സിവിൽ കേസാണ് ഇപ്പോൾ ഒത്തു തീർപ്പായിരിക്കുന്നത്. ഇത് കേവലം പണത്തിന്റെ പ്രശ്‌നമല്ലെന്നും ഉത്തരവാദിത്തപ്പെട്ടവർ നിയമത്തിന് മുന്നിൽ വരണമെന്ന പോരാട്ടത്തിന്റെ ഫലമാണെന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു.

Also read: