06/03/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

 പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ന്യൂഡൽഹി– പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിവിധ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ ഉയർന്നുവന്ന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.

എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആർ ആശങ്കകൾ, അലിഗഢ് സർവകലാശാല മലപ്പുറം സെന്റർ വികസനം, ന്യൂനപക്ഷ വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ നിരവധി കാര്യങ്ങൾ കൂടിക്കാഴ്ചയിൽ സംസാരവിഷയമായി.

ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പങ്കുവെച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Also read: