04/03/2026
[fontresizer_tawhidurrahmandear_widget]

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു

 ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു

കോഴിക്കോട്: തീപിടിത്തത്തിൽ വൻ നാശനഷ്ടം നേരിട്ട കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നു. പാളയത്തെ ഷോറൂമിലുണ്ടായ അപകടത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാകുമെന്നാണ് ഫയർഫോഴ്‌സിന്റെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണങ്ങൾ നടക്കുക.

ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു, റംസാൻ പെരുന്നാൾ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രശേഖരം പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും വസ്ത്രങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കുമ്പോൾ കോടികളുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

Also read: