18/06/2026
[fontresizer_tawhidurrahmandear_widget]
Kerala

ശബരിമല യുവതീപ്രവേശന ഫയലുകൾ കാണാനില്ല; ദേവസ്വം ബോർഡിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: യുവതീപ്രവേശവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് കാണാതായത് വലിയ വിവാദത്തിന് വഴിതുറക്കുന്നു. സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി പഴയ ഫയലുകൾ പരിശോധിച്ചപ്പോഴാണ് സുപ്രധാന രേഖകൾ അപ്രത്യക്ഷമായ വിവരം പുറത്തുവരുന്നത്. സംഭവത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതീപ്രവേശന വിഷയത്തിൽ ബോർഡിന്റെ മുൻകാല നിലപാടുകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. കേസ് ഫയലുകൾ പോയിട്ട്, അവയുടെ പകർപ്പുകൾ പോലും ഓഫീസിൽ ലഭ്യമല്ലെന്ന് കണ്ടെത്തിയത് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെയും [&Read More

Main story

കോഴിക്കോട്ട് മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു; 3പേർക്ക് പരിക്ക്

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് നടത്തിയ അക്രമത്തിൽ എൻഐടി പരിസരത്തെ രണ്ട് സ്ഥാപനങ്ങൾക്ക് നാശനഷ്ടം. കല്ലേറിൽ സ്റ്റുഡിയോ ഉടമയ്ക്കും വിദ്യാർഥിക്കുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ബിജു എന്നയാളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടോടെ എൻഐടി ക്യാമ്പസിന് സമീപമാണ് സംഭവം നടന്നത്. മദ്യലഹരിയിൽ സ്ഥലത്തെത്തിയ ബിജു സമീപത്തെ സ്റ്റുഡിയോയ്ക്കും ബ്യൂട്ടി പാർലറിനും നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടി പാർലർ ജീവനക്കാരൻ, അവിടെയെത്തിയ എൻഐടി വിദ്യാർഥി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കെഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [&Read More

India

അയോധ്യയിൽ നെതന്യാഹുവിന്റെ ദീർഘായുസിന് വേണ്ടി പ്രത്യേക പൂജ; നെറ്റിയിൽ തിലകം ചാർത്തി വൈദിക

ലഖ്‌നൗ: അയോധ്യയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനായി നടത്തിയ ‘പട്ടാഭിഷേകവും’ പ്രത്യേക പൂജയും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്. അയോധ്യയിലെ തപസ്വി കന്റോൺമെന്റ് പീഠാധിപതിയായ ജഗദ്ഗുരു പരമഹംസ ആചാര്യയുടെ നേതൃത്വത്തിലാണ് വേറിട്ട ചടങ്ങുകൾ നടന്നത്. നെതന്യാഹുവിന്റെ ചിത്രം മുൻനിർത്തി വൈദിക ആചാരപ്രകാരം അദ്ദേഹത്തിന് കിരീടധാരണവും തിലകക്കുറിയും ചാർത്തിയായിരുന്നു സന്യാസിമാർ ‘പട്ടാഭിഷേകം’ നിർവഹിച്ചത്. ലോകത്തെ ഭീകരവാദത്തിൽനിന്ന് മുക്തമാക്കാൻ നെതന്യാഹുവിന് ദീർഘായുസ്സുണ്ടാകണമെന്നും അദ്ദേഹത്തിന്റെ പോരാട്ടങ്ങൾക്ക് വിജയം ലഭിക്കണമെന്നും പൂജാരിമാർ പ്രാർത്ഥിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചത് [&Read More

World

‘ഇറാൻ ക്ലസ്റ്റർ ബോംബ് ഉപയോഗിച്ച് ആക്രമിക്കുന്നു’; യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ

തെൽ അവീവ്‌: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ മധ്യമേഖലകളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇസ്രയേൽ പോലീസ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന മിസൈൽ വർഷത്തിൽ, ജനവാസ മേഖലകളിൽ വീണ മിസൈലുകളിൽ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ അടങ്ങിയിരുന്നതായാണ് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യ ഇസ്രയേലിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്തു. ഇതിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് [&Read More

Main story

റിയാദിലെ യുഎസ് എംബസി ഡ്രോൺ ആക്രമണം: ഇറാൻ ലക്ഷ്യമിട്ടത് സിഐഎ ഏജൻറുമാരെ; ആസ്ഥാനത്ത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലുള്ള എംബസി വളപ്പിൽ രണ്ട് ഡ്രോണുകൾ പതിച്ചതായി യുഎസ്Read More

World

ഖത്തറിലും സൗദിയിലും സ്ഫോടനത്തിന് പദ്ധതിയിട്ട മൊസാദ് ചാരന്മാർ പിടിയിൽ; വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ

ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ [&Read More

World

2,500 വർഷത്തെ ചരിത്രം പറയാനുണ്ട് പേർഷ്യൻ സാമ്രാജ്യത്തിന്; അമേരിക്കയ്ക്ക് 249 വർഷത്തെ മാത്രം

മോസ്‌കോ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വധത്തിലേക്കും ഇറാന്റെ തന്ത്രപ്രധാന മേഖലകളുടെ തകർച്ചയിലേക്കും നയിച്ച യുഎസ്Read More

Main story

അമേരിക്കയ്ക്ക് മുന്നിൽ വൻ പ്രതിസന്ധി; ടോമഹോക്ക് മിസൈൽ ശേഖരം തീരുന്നു: റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. [&Read More