18/06/2026
[fontresizer_tawhidurrahmandear_widget]
India

ദീപക് കുമാറിന് ഇഫ്താർ വിരുന്നൊരുക്കി കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഗഢി

ന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എം.പി ഇമ്രാൻ പ്രതാപ്ഗഢി ഡൽഹിയിലെ വസതിയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ദീപക് കുമാർ. ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വർഗീയതയ്ക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനായ ദീപക് ഇഫ്താർ വിരുന്നിലെ മുഖ്യാതിഥിയായി പങ്കെടുത്തു. റമദാൻ മാസത്തിലെ ഈ ഒത്തുചേരൽ ഐക്യദാർഢ്യ പ്രഖ്യാപനം കൂടിയായി. നേരത്തെ രാഹുൽ ഗാന്ധിയി ദീപക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹത്തെ ഇമ്രാൻ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. വസതിയിലെത്തിയ യുവാവിനെ എം.പി ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് വൈകീട്ടോടെ നടന്ന ഇഫ്താർ [&Read More

India

‘ജയിലിലടച്ചാലും പോരാട്ടം തുടരും; രാജ്യത്തെ യുവജനങ്ങൾ ഭഗത് സിങ്ങുമാരായി മാറണം’-ഉദയ് ഭാനു ചിബ്ബിന്റെ

ശ്രീനഗർ: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മാതാവ് രജനി ബാല. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനിടെ പ്രതിഷേധിച്ചതിന് തന്റെ മകനെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും, എന്നാൽ ഭീഷണികൾക്കു മുന്നിൽ ഭയന്നു പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ യുവാക്കൾ ഭഗത് സിങ്ങുമാരായി മാറേണ്ട സമയമാണിതെന്നും രജനി പറഞ്ഞു. (Read More

India

ചികിത്സയ്ക്കായി എട്ട് ലക്ഷം രൂപ കടം വാങ്ങി എയർ ആംബുലൻസ് ഏർപ്പാടാക്കി; യാത്രയിൽ

റാഞ്ചി: ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എയർ ആംബുലൻസ് തകർന്ന് രോഗിയും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ വനപ്രദേശത്താണ് അപകടമുണ്ടായത്. വൈദ്യുതാഘാതമേറ്റ് 65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാർ ഷാ (41), ഭാര്യ അർച്ചന ദേവി, ബന്ധു, മെഡിക്കൽ സംഘം, രണ്ട് പൈലറ്റുമാർ എന്നിവരാണ് മരിച്ചത്. സഞ്ജയുടെ ജീവൻ രക്ഷിക്കാൻ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി ഏകദേശം എട്ട് ലക്ഷം രൂപ കടം വാങ്ങിയാണ് കുടുംബം എയർ ആംബുലൻസ് ഏർപ്പാടാക്കിയത്. [&Read More

India

‘മുസ്‌ലിം ആയതിന്റെ പേരിൽ മകളുടെ സുഹൃത്തിന്‌ ഡൽഹിയിൽ വീട് നിഷേധിച്ചു’; അനുഭവം പറഞ്ഞ്

ന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളും നിലവിലെ സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. പൊതുജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയല്ല, മറിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നീതിയുടെ അടിസ്ഥാനത്തിലാണ് കോടതികൾ വിധി പറയേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിൽ തെലങ്കാന ജഡ്ജസ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക വിവേചനങ്ങളെ വ്യക്തമാക്കാൻ രണ്ട് ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്ലിം യുവതിക്ക് ഡൽഹിയിൽ വാടക വീട് നിഷേധിക്കപ്പെട്ട [&Read More

Entertainment

‘വാട്സ്ആപ്പ് ഫോർവേഡുകൾ വച്ച് സിനിമ എടുക്കാൻ പറ്റില്ല; ആഴത്തിലുള്ള ഗവേഷണം വേണം’-‘കേരള സ്റ്റോറി

മുംബൈ: ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ റിലീസിനൊരുങ്ങവെ, ചിത്രത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ സുദീപ്‌തോ സെൻ. കൃത്യമായ ഗവേഷണമില്ലാതെ സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാട്‌സ്ആപ്പ് സന്ദേശങ്ങളെ മാത്രം ആധാരമാക്കി സിനിമ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Read More

World

പുലർച്ചെ ശുചീകരണ തൊഴിലാളികൾപ്പം അത്താഴം കഴിച്ച്, പ്രാർഥനയിൽ പങ്കുകൊണ്ട് മംദാനി; കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിൽ

ന്യൂയോർക്ക് സിറ്റി: ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിൽ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മേയർ സൊഹ്‌റാൻ മംദാനി. പ്രതികൂലാവസ്ഥയിലും പുലർച്ചെ ജോലിയിൽ മുഴുകുന്ന ന്യൂയോർക്ക് നഗരത്തിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ‘സുഹൂർ’ പങ്കിട്ടും പ്രാർഥനയിൽ ഒപ്പംചേർന്നുമാണ് മംദാനി അമ്പരപ്പിച്ചത്. റമദാൻ നോമ്പുകാലത്ത് പുലർച്ചെ കഴിക്കുന്ന ഭക്ഷണമാണ് സുഹൂർ. നഗരത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മേയറുടെ നടപടി വലിയ പ്രശംസ നേടിയിട്ടുണ്ട്. (Read More

Main story

500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്കും ഉടമകളാകാം; അമുൽ മോഡലിൽ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി

ന്യൂഡൽഹി: ഊബർ, ഓല തുടങ്ങിയ വമ്പൻ കമ്പനികൾക്ക് വെല്ലുവിളിയുയർത്തി സഹകരണ മേഖലയിലെ ആദ്യത്തെ റൈഡ്‌ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ‘ഭാരത് ടാക്‌സി’ക്ക് തുടക്കമായി. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വെറും 500 രൂപ നിക്ഷേപിച്ച് ഡ്രൈവർമാർക്ക് കമ്പനിയുടെ സഹഉടമകളാകാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകപ്രശസ്തമായ അമുൽ ഡയറി കോRead More

Kerala

വയനാട് ടൗൺഷിപ്പ്: പണി തീരാതെ ഉദ്ഘാടനം നടത്തിയാൽ തിരിച്ചടിയാകും; വിമർശനം ഭയന്ന് സർക്കാർ

കല്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം വീണ്ടും മാറ്റിവെച്ചു. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ വീടുകൾ കൈമാറുന്നത് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ തീരുമാനം. ഫെബ്രുവരി 25ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. പരിപാടിയുടെ തീയതി തീരുമാനിച്ച് നോട്ടീസ് അച്ചടിച്ച ശേഷമാണ് അവസാന നിമിഷം പിൻവാങ്ങിയത് എന്നത് ശ്രദ്ധേയമാണ്. ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വീടുകളുടെ സ്ട്രക്ച്ചറൽ ജോലികൾ കഴിഞ്ഞതൊഴിച്ചാൽ അനുബന്ധ പ്രവൃത്തികൾ പലതും അപൂർണമാണ്. ചുറ്റുമതിൽ കെട്ടൽ, മേൽക്കൂരയിൽ ഓട് പാകൽ, [&Read More

Entertainment

‘ഇരകൾ’ മുഴുവൻ ഉത്തരേന്ത്യക്കാർ, സംസാരിക്കാൻ അനുവദിച്ചതുമില്ല; ചോദ്യങ്ങൾക്ക് മുന്നിൽ കുഴങ്ങി സ്ഥലം കാലിയാക്കി

ന്യൂഡൽഹി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ റിലീസിന് തയ്യാറെടുക്കവെ വീണ്ടും വിവാദം പുകയുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനമാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. (Read More

UAE

വീട് അലങ്കരിക്കാം; 1 ലക്ഷം ദിർഹം സമ്മാനം നേടാം, ദുബൈയിൽ വേറിട്ടൊരു മത്സരം

ദുബൈ: റമദാൻ മാസത്തെ വരവേൽക്കാൻ വീടുകൾ അലങ്കരിക്കുന്നവർക്കായി ദുബൈ ‘മികച്ച അലങ്കാരങ്ങളുള്ള വീടുകൾ’ മത്സരം പ്രഖ്യാപിച്ചു. രണ്ടാം വർഷത്തിലേക്ക് കടക്കുന്ന മത്സരത്തിൽ ആകെ 15 പേർക്കാണ് ക്യാഷ് പ്രൈസുകൾ ലഭിക്കുക. തുകയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1,00,000 ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിക്കും. പുണ്യമാസത്തിന്റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിൽ വീടിന്റെ മുൻഭാഗം മനോഹരമായി അലങ്കരിക്കുന്ന താമസക്കാരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. രണ്ടാം സ്ഥാനത്തിന് 80,000 ദിർഹവും, മൂന്നാം സ്ഥാനത്തിന് 60,000 ദിർഹവും ലഭിക്കും. നാലും [&Read More