18/06/2026
[fontresizer_tawhidurrahmandear_widget]
Kerala

കണ്ടെത്താനായില്ലെന്ന് പോലീസ്; കോടതിയിൽ നേരിട്ടെത്തി ജാമ്യമെടുത്ത് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ തന്നെ കണ്ടെത്താനായില്ലെന്ന പോലീസ് റിപ്പോർട്ട് നിലനിൽക്കെ, കോടതിയിൽ നേരിട്ടെത്തി ജാമ്യം നേടി റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മന്ത്രിക്ക് ജാമ്യം അനുവദിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ ഈ നീക്കം. 2013 ഫെബ്രുവരി 11Read More

Kerala

‘കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ടു; ഭർതൃ വീട്ടുകാർ സമ്മർദത്തിലാക്കി’: ജസീലയുടെ മരണത്തിൽ കൂടുതൽ

കാസർകോട്: വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആലംപാടി നാൽത്തടുക്ക സ്വദേശിനി നബീസത്ത് ജസീലയുടെ (24) മരണത്തിന് പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണെന്ന് മാതാവ് മുംതാസ് വെളിപ്പെടുത്തി. കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ഭർത്താവ് ഫോണിലൂടെ ആവശ്യപ്പെട്ടതായും നിന്നെ എനിക്ക് വേണ്ടെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും മാതാവ് പറഞ്ഞു. സമീപത്തെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ ജസീലയെ സംശയിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ചെയ്യാത്ത കുറ്റം ആരോപിച്ചും [&Read More

Kerala

തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്‌ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, [&Read More

Iran

യുദ്ധഭീതിയിൽ ഇറാൻ; എത്രയും വേഗം രാജ്യം വിടാൻ ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം

തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും മിഡിൽ ഈസ്റ്റിൽ യുദ്ധസാധ്യത വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ജനുവരി 5Read More

Main story

‘ക്രൈസ്തവരുടെ മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’

കോട്ടയം: ഛത്തീസ്ഗഡിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനങ്ങളിലും വേട്ടയാടലുകളിലും രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ‘ദീപിക’. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ചവർക്ക് പോലും മണ്ണിൽ സമാധാനമായി വിശ്രമിക്കാൻ അനുവാദമില്ലാത്ത വിധം വർഗീയത ആഴ്ന്നിറങ്ങുകയാണെന്ന് പത്രം എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ‘ദ ഛത്തീസ്ഗഡ് സ്റ്റോറിRead More

Kerala

വി.ആർ സുധീഷിനെ അപകീർത്തിപ്പെടുത്തിയ കേസ്; എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസ് കോടതിയിൽ കീഴടങ്ങി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഷഹനാസ് ഹാജരായത്. കേസിൽ കോടതി നേരത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023Read More

India

സ്വന്തം അമ്മൂമ്മയെയും അമ്മാവന്മാരെയും കൊള്ളയടിച്ച് 15 പവൻ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു;

പൂനെ: സ്വന്തം കുടുംബാംഗങ്ങളെ തന്നെ ലക്ഷ്യമിട്ട് വൻ മോഷണം നടത്തിയ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ പൂനെ പോലീസ് പിടികൂടി. ഹിഞ്ചേവാഡി ഐടി പാർക്കിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്ന 31Read More

India

ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം: കേന്ദ്രത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ

ന്യൂഡൽഹി: ദേശീയഗാനത്തിന് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിനെതിരെ നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എൻഎസ്എഫ്) രംഗത്തെത്തി. ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച കേന്ദ്ര സർക്കുലർ തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന ആരോപിച്ചു. കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ 10 പേജുള്ള ഉത്തരവിലാണ് ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുമ്പ് വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചത്. വന്ദേമാതരം ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റു നിൽക്കണമെന്നും സ്‌കൂളുകളിലെ പ്രവർത്തനങ്ങൾ ഗാനത്തോടെ ആരംഭിക്കാമെന്നും ഉത്തരവിൽ [&Read More

India

ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി; ജിമ്മിൽ അംഗത്വമെടുത്തു, കുടുംബത്തെ ആശ്വസിപ്പിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ വയോധികനായ മുസ്ലിം കച്ചവടക്കാരനെ ബജ്റങ്ദൾ സംഘത്തിൽനിന്നു രക്ഷിച്ചു വാർത്തകളിൽ നിറഞ്ഞ ദീപക് കുമാറിനെ ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി. തിങ്കളാഴ്ച ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ദീപക് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധി ദീപകിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രതിസന്ധിയിലുള്ള ദീപക്കിന്റെ ജിമ്മിൽ രാഹുൽ അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി നേരത്തെ വിളിക്കുകയും നേരിൽകാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി കൂടിക്കാഴ്ചയ്ക്കുശേഷം ദീപക് മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും [&Read More