തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ സർക്കാർ ആലോചിക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ വായനയുടെ അടിസ്ഥാനത്തിൽ പത്ത് മാർക്ക് വരെ ഗ്രേസ് മാർക്കായി നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സി.എം മെഗാക്വിസ് സമ്മാനദാന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സുപ്രധാന വിവരം അറിയിച്ചത്. ‘വായനയുടെ വസന്തം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14,000 സ്കൂൾ ലൈബ്രറികളിലായി 12 കോടി രൂപയുടെ പുസ്തകങ്ങൾ സർക്കാർ എത്തിച്ചിരുന്നു. എന്നാൽ, കുട്ടികൾക്കിടയിൽ വായന [&Read More
‘ഗാന്ധി ദൈവം തമ്പുരാനോ?, സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരം’; അധിക്ഷേപിച്ച് പി.സി
കോട്ടയം: മഹാത്മാഗാന്ധിക്കെതിരെ വിവാദ പരാമർശങ്ങളുമായി ബിജെപി നേതാവ് പി.സി ജോർജ്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ‘ഗാന്ധി ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും ബ്രിട്ടീഷുകാർ രാജ്യം നിർത്തിപ്പോയതാണെന്നുമാണ് പി.സി ജോർജിന്റെ വാദം. ഗാന്ധിജി സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം [&Read More
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണു; 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: നഗരത്തിന്റെ വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. ബീച്ചിന് സമീപത്തെ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നു വീണത്. നിലവിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണായി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കിയ ശേഷം കെട്ടിടത്തിന് താഴെ ഷട്ടറിനോട് ചേർന്ന് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. ഈ സമയത്താണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മുകളിലെ സ്ലാബ് ഇവർക്ക് മേൽ പതിച്ചത്. [&Read More
‘തന്ത്രിക്കെന്താണ് പ്രത്യേകത?’; നിയമസഭയിൽ മന്ത്രി എം.ബി. രാജേഷിന്റെ ചോദ്യം, പ്രതിപക്ഷ ബഹളത്തിൽ സഭ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയിൽ ഭരണRead More
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഈ മാസം ആദ്യമുണ്ടായ അപകടത്തെത്തുടർന്ന് 30Read More
തിരൂർ: 1000 കിലോമീറ്റർ ദൂരം വെറും 28 മണിക്കൂറിനുള്ളിൽ പറന്നെത്തി തിരൂർ സ്വദേശി ഷാനവാസിന്റെ പ്രാവുകൾ വിസ്മയമായി. മഹാരാഷ്ട്രയിലെ താനെക്കടുത്തുള്ള കുഡൂസിൽനിന്ന് പറന്നുയർന്ന റേസിങ് ഹോമർ പ്രാവുകളാണ് ഉടമയായ നടുവിലങ്ങാടി പ്രിയ അക്വാപെറ്റ്‌സിലെ പി ഷാനവാസിന്റെ അടുത്തേക്ക് റെക്കോർഡ് വേഗത്തിൽ തിരിച്ചെത്തിയത്. മലബാർ റേസിങ് പീജിയൻ ക്ലബ്ബും കേരള റേസിങ് പീജിയൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിലാണ് ഈ നേട്ടം. കഴിഞ്ഞ 19ാം തീയതി രാവിലെ ഏട്ട് മണിക്ക് കുഡൂസിൽനിന്ന് മറ്റു 79 പ്രാവുകൾക്കൊപ്പമാണ് ഇവയെ തുറന്നുവിട്ടത്. [&Read More
‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും
തിരുവനന്തപുരം: പ്രസവത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് നെടുമങ്ങാട് സ്വദേശിനിയായ ഹസ്‌ന ഫാത്തിമ (23) നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ മലാശയം മുറിഞ്ഞതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്. 2025 ജൂണിലായിരുന്നു ഹസ്‌നയുടെ പ്രസവം. സിസേറിയനിടെ മലാശയം മുറിഞ്ഞതോടെ വിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോക്ടർ തന്നെ ‘അഹങ്കാരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും, കൈക്കൂലി [&Read More
ശ്രീനഗർ: കിഷ്ത്വാറിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച സൈനിക നീക്കത്തിൽ വഴിയൊരുക്കിയത് ആർമി നായ ‘ടൈസന്റെ’ ധീരത. കാലിൽ വെടിയേറ്റിട്ടും പോരാട്ടവീര്യം കൈവിടാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യത്തെ സഹായിച്ച ടൈസൺ ഇപ്പോൾ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്തായിരുന്നു സൈന്യത്തിന്റെ ‘ഓപറേഷൻ ട്രാഷി1’ നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് പാരാ (സ്‌പെഷ്യൽ ഫോഴ്‌സ്) വിഭാഗത്തിലെ എലൈറ്റ് ജർമ്മൻ ഷെപ്പേർഡ് നായയായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന ഗുഹയിലേക്ക് ഇഴഞ്ഞുകയറുകയും അവരെ വെടിയുതിർക്കാൻ നിർബന്ധിതരാക്കുകയും [&Read More
‘ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; ജനങ്ങൾക്കാണ് മുൻഗണന’- കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യസംവിധാനത്തിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും അനാസ്ഥ കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്ന് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തപൂർണമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. അതേസമയം, കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും [&Read More
തിരുവനന്തപുരം: അനന്തപുരിയുടെ ഭക്തിസാന്ദ്രമായ നാളുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. ലക്ഷക്കണക്കിന് ഭക്തർ ഒത്തുചേരുന്ന ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്ന കർമ്മം ഇന്ന് വൈകുന്നേരം നടക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനാണ് ഇതോടെ തുടക്കമാകുന്നത്. ക്ഷേത്ര പരിസരത്ത് സജ്ജീകരിച്ചിരിക്കുന്ന വിവിധ കലാപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടൻ മോഹൻലാൽ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘അംബാ പുരസ്കാരം’ മോഹൻലാലിന് സമ്മാനിക്കും. തുടർന്ന് [&Read More