മലപ്പുറം: വഖഫ് ബോർഡുകളിൽ യഥാർത്ഥ മുതവല്ലിമാർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കർ കണക്കിന് സ്വത്തുക്കൾ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങൾ ഒരുപാടുണ്ട്. 1962ൽ വഖഫ് ബോർഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ സ്വന്തം ഭൂമി നൽകിയ മുതവല്ലിമാരെ എല്ലാ കാലത്തും [&Read More
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ സമ്മിറ്റിൽ ചൈനീസ് റോബോട്ട് നായയെ സ്വന്തം സൃഷ്ടിയായി അവതരിപ്പിച്ച് പുലിവാലുപിടിച്ച ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിക്ക് വീണ്ടും തിരിച്ചടി. 2020Read More
‘കയ്യും കാലും തല്ലിയൊടിക്കും’; കയ്യേറ്റം ഒഴിപ്പിച്ചതിന് വനിതാ തഹസിൽദാർക്ക് നേരെ ദേവികുളം എംഎൽഎ
മൂന്നാർ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേവികുളം എംഎൽഎ എ. രാജയും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ തർക്കം. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ പരസ്യമായി ഭീഷണിപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും നാട്ടിൽ അടി കിട്ടുമെന്നും എംഎൽഎ ഫോണിലൂടെ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. നിയമം നോക്കി നടന്നാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും, ഉദ്യോഗസ്ഥർ പണം വാങ്ങിയാണ് ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നതെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ, എംഎൽഎയുടെ ഭീഷണിക്ക് [&Read More
ലണ്ടൻ: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യത്തിന് ബ്രിട്ടീഷ് വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ സ്റ്റാർമർ. ഇംഗ്ലണ്ടിലെ റോയൽ എയർഫോഴ്‌സ് താവളമായ ഫെയർഫോർഡും, ഇന്ത്യൻ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് അധീന പ്രദേശമായ ഡീഗോ ഗാർഷ്യയും ഉപയോഗിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യമാണ് ബ്രിട്ടൻ തള്ളിയത്. മുൻകൂർ പ്രകോപനമില്ലാതെ ഇറാനെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്നും, ഇതിനായി തങ്ങളുടെ വ്യോമതാവളങ്ങൾ വിട്ടുനൽകുന്നത് ബ്രിട്ടനെയും പ്രതിക്കൂട്ടിലാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമപ്രകാരം, തെറ്റായ ഒരു [&Read More
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ഇറക്കുമതി തീരുവകൾക്കെതിരെ സുപ്രീം കോടതിയിൽ ഐതിഹാസിക വിജയം നേടി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കത്യാൽ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയോടെ, ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. അമേരിക്കയിലെ മുൻ ആക്ടിങ് സോളിസിറ്റർ ജനറലായ നീൽ കത്യാൽ, ട്രംപ് ഭരണകൂടം 1977ലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്’ (Read More
രാജ്യത്തെ 32 സർവകലാശാലകൾ വ്യാജമെന്ന് യുജിസി: പട്ടികയിൽ കേരളത്തിലെ രണ്ട് സ്ഥാപനങ്ങളും; കൂടുതൽ
ന്യൂഡൽഹി: രാജ്യത്ത് 32 സർവകലാശാലകൾ വ്യാജമാണെന്ന് യുജിസി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ആണ് സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഈ സ്ഥാപനങ്ങൾ നൽകുന്ന ബിരുദങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കോ ഉന്നത വിദ്യാഭ്യാസത്തിനോ നിയമപരമായ സാധുത ഉണ്ടായിരിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യുജിസി നിയമത്തിലെ സെക്ഷൻ 2(Read More
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയായി വാഗ്ദാനം ചെയ്തിരുന്ന ഒരു കോടി രൂപ അദാനി ഗ്രൂപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. ഇതോടെ സംഗമത്തിനായി സ്പോൺസർഷിപ്പ് ഇനത്തിൽ ഇതുവരെ ലഭിച്ച ആകെ തുക നാല് കോടി രൂപയായി. പരിപാടിയുടെ നടത്തിപ്പിനായി ഇനിയും ഒരു കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നാണ് ബോർഡ് കണക്കാക്കുന്നത്. അതേസമയം, അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളെച്ചൊല്ലി ദേവസ്വം ബോർഡും ഊരാളുങ്കലിന് കീഴിലെ ട്രിപ്പിൾ ഐസിയും (Read More
‘കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല’; എസ്. രാജേന്ദ്രന്റെ വരവിൽ ഇടുക്കി ബിജെപിയിൽ ‘കലാപം’
ഇടുക്കി: മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ പാർട്ടിയിൽ എടുത്തതിനെച്ചൊല്ലി ഇടുക്കി ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നേതൃത്വത്തിന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിക്കുന്ന ബിജെപി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോർജിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായത്. “കണ്ട അണ്ടനെയും അടകോടനേയും അംഗീകരിക്കാനാവില്ല” എന്നതടക്കമുള്ള രൂക്ഷമായ പരാമർശങ്ങളാണ് ശബ്ദരേഖയിലുള്ളത്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളെ എത്തിച്ചത് പണം നൽകിയാണെന്ന ഗുരുതരമായ ആരോപണവും ബാബു ജോർജ് ഉന്നയിക്കുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് വി.പി. സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായ [&Read More
ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിന്ദു യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകി സർക്കാർ. ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിനാണ് 25 ലക്ഷം ടാക്കയുടെ(ഏകദേശം 18.5 ലക്ഷം രൂപ) സേവിങ്‌സ് സർട്ടിഫിക്കറ്റുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ കൈമാറിയത്. തിങ്കളാഴ്ച ചീഫ് അഡൈ്വസർ മുഹമ്മദ് യൂനസിന്റെ ഓഫീസിൽ വെച്ചാണ് രേഖകൾ കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൈമെൻസിങ് ജില്ലയിലെ ഭാലൂക്കയിൽ ഗാർമെന്റ്‌സ് തൊഴിലാളിയായിരുന്ന ദിപു ദാസ് കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ചാണ് [&Read More
മോദിക്കെതിരെ കോണ്‍ഗ്രസിന്‍റെ ഷര്‍ട്ടൂരി പ്രതിഷേധം; മുംബൈയിൽ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപിയുടെ കരിങ്കൊടി
മുംബൈ: കോൺഗ്രസിന്റെ ഷർട്ട് ധരിക്കാതെയുള്ള പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട്’ ഉച്ചകോടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി ബിജെപി രംഗത്തിറങ്ങിയത്. ആർഎസ്എസ് പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ ജാമ്യം പുതുക്കുന്നതിനായി താനെയിലേക്ക് പോകുന്നതിനിടെ മുംബൈയിലെ മുളുണ്ടിൽ വെച്ചാണ് രാഹുലിനെതിരെ പ്രതിഷേധമുണ്ടായത്. ഡൽഹി, സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബിജെപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മുളുണ്ടിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർ [&Read More